Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പച്ചക്കറികള്‍ക്ക് വില്‍പനവില നിശ്ചയിക്കണമെന്ന് ആര്‍എസ്എസ് കര്‍ഷക സംഘടന

ന്യൂഡൽഹി: പച്ചക്കറികൾക്കും മറ്റു ഭക്ഷ്യവിളകൾക്കും പരമാവധി വിപൽന വില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസിന്റെ കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്തെ കർഷകരെ സംബന്ധിച്ച് നിർണായകമായ ആവശ്യവുമായി ഭരണാനുകൂല സംഘടന തന്നെ രംഗത്തെത്തിയിരിക്കുന്നത്. കർഷകർ വലിയ അനീതിയാണ് നേരിടുന്നതെന്നും പച്ചക്കറികൾക്കും മറ്റു കാർഷികോൽപന്നങ്ങൾക്കും വിൽപന വില നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് കിസാൻ സംഘ് ആവശ്യപ്പെടുന്നത്. വിപണിയിൽ തക്കാളിക്ക് 30 രൂപ വിൽപ്പനക്കാർക്ക് ലഭിക്കുമ്പോൾ കർഷകന് ലഭിക്കുന്നത് അഞ്ചു രൂപയാണ്. പലപ്പോഴും ഉപഭോക്താവിന് ഇത് ലഭിക്കുമ്പോൾ 50 രൂപവരെ ഉയർന്നേക്കാം. കാർഷികാവശ്യത്തിനുള്ള എല്ലാ അസംസ്കൃതവസ്തുക്കളും കർഷൻ വാങ്ങുന്നത് പരമാവധി വിൽപന വിലയിലാണ്. എന്നാൽ കാർഷികോൽപന്നങ്ങൾ വിൽക്കേണ്ടിവരുന്നതാകട്ടെ ഏറ്റവും കുറഞ്ഞ വിലയിലുമാണ്. ഈ സ്ഥിതി മാറേണ്ടതുണ്ട്- ഭാരതീയ കിസാൻ സംഘ് ദേശീയ സെക്രട്ടറി മോഹിനി മോഹൻ മിശ്ര പറഞ്ഞു. കാർഷിക വിളകളുടെ താങ്ങുവില ഉയർത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഒരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും കിസാൻ സംഘ് കുറ്റപ്പെടുത്തുന്നു. കുറഞ്ഞ താങ്ങുവില നിശ്ചയിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെ സന്തോഷിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഉപഭോക്താക്കളെയും വിൽപനക്കാരെയും സന്തോഷിപ്പികുക എന്നതാണ് സർക്കാരിന്റെ ചിന്താഗതിയെന്നും അവർ പറയുന്നു. നിലവിൽ പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് പച്ചക്കറി ഉൽപന്നങ്ങൾക്ക് താങ്ങുവില നൽകുന്നത്. ഇപ്പോൾ 23 ഇനങ്ങൾക്കുമാത്രമാണ് സർക്കാരിന്റെ താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പ്രധാനപ്പെട്ട വിളകൾക്കും താങ്ങുവില നൽകാൻ സർക്കാർ തയ്യാറാകണമെന്നും മാഹിനി മോഹൻ മിശ്ര ആവശ്യപ്പെട്ടു. Content Highlight:RSSLinked Farmers Union, MRP for Vegetables Soon, modi government, budget 2019

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com