Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സുപ്രീം കോടതി ശരിയായല്ല പ്രവര്‍ത്തിക്കുന്നതെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെആരോപണങ്ങളുമായിജഡ്ജിമാരുടെ പത്രസമ്മേളനം. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ എന്നീ ജഡ്ജിമാരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്. രണ്ടു മാസങ്ങൽക്കു മുൻപ് ഞങ്ങൾ ചീഫ് ജസ്റ്റിസിന് ഒരു കത്തു നൽകിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെടുകൊണ്ടുള്ളതായിരുന്നു അത്. ഇന്നു രാവിലെയും അക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാൽ ആ ചർച്ചയും പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത്. സൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ ജഡ്ജ് ബ്രിജ്ഗോപാൽ ഹരികിഷൻ ലോയ 2014ൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിനെ തുടർന്ന് മരണത്തിൽ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് അന്ന് ചെലമേശ്വർ അടക്കമുള്ള നാല് ജഡ്ജമാർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഈ കത്തിനെക്കുറിച്ചാണ് ജഡ്ജിമാർ സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഈ കത്ത് ഇന്ന് മാധ്യമങ്ങൾക്കു നൽകുകയും ചെയ്തു. കേസുകൾ നൽകുന്നതിൽ ശരിയായ നടപടിയല്ല ഉണ്ടാകുന്നതെന്ന കാര്യം കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രത്യേക താൽപര്യങ്ങൾ മുൻനിർത്തി കേസുകൾ പ്രത്യേക ബഞ്ചുകൾക്ക് വിടുന്നു. കൊളീജയത്തിന്റെ മെമ്മോറാൻഡം ഓഫ് പ്രൊസീജിയവുമായി ബന്ധപ്പെട്ട് അടിയന്തിര തീരുമാനം കോടതി കൈക്കൊള്ളണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട സുപ്രീം കോടതിയിലെത്തിയ ഹർജി തികച്ചും അപ്രധാനമായ ബെഞ്ചിനു നൽകിയതിനെതിരെയും കത്തിൽ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. പലപ്പോഴും സുപ്രീം കോടതി സംവിധാനങ്ങൾ ശരിയായ രീതിയിലല്ല നടക്കുന്നത്. സംഭവിക്കാൻ പാടില്ലാത്തതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. എന്നാൽ ക്രമരഹിതമായ പ്രവർത്തനങ്ങളാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അവർ പറഞ്ഞു. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് വാർത്താ സമ്മേളനം വിളിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന നാല് ജഡ്ജിമാർ ഉൾപ്പെട്ടതാണ് കൊളീജിയം. സുതാര്യമല്ലാത്ത പ്രവർത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊളീജിയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വർ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കൊളീജിയത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു കൊല്ലമായി ഇതാണ് തുടർന്നുവരുന്ന സ്ഥിതി. ഇന്നലെ രണ്ടുപേരെ സുപ്രീം കോടതി ജഡ്ജിമാരാക്കിക്കൊണ്ട് കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു. ഏതാനും ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുത്തിരുന്നു. ഇതിലുള്ള അനിഷ്ടമാണ് പുതിയ സാഹചര്യങ്ങൾ ഉടലെടുക്കാൻ ഇടയാക്കിയതെന്നാണ് സൂചന. നേരത്തെ തന്നെ സുപ്രീം കോടതിയിൽ ജഡ്ജിമാർ തമ്മിലുള്ള ശീതസമരം വാർത്തയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ സുപ്രീം കോടതി അഭിഭാഷകർതന്നെ വലിയ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജിയും സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഈ ഹർജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലെത്തുകയും ഹർജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു് വിടാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബഞ്ച് ചെലമേശ്വറിന്റെ തീരുമാനവും ഉത്തരവും റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് ദീപക് മിശ്രയ്ക്കെതിരായ ഹർജി മറ്റൊരു ബഞ്ചിനു വിടുകയും ഹർജി തള്ളുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വിഷയമാണ് ഇപ്പോൾ പൊട്ടിത്തെറിയിലേയ്ക്കെത്തിയിരിക്കുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com