Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജെ.ഡി.യു തീരുമാനം സ്വാഗതാര്‍ഹം- കോടിയേരി

തിരുവനന്തപുരം: യുഡിഎഫ് വിടാനുള്ള ജനതാദൾ (യു) വിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. നേരത്തെ എൽഡിഎഫ് വിട്ട് പോയപ്പോൾ ജെഡിയുവിനോട് തീരുമാനം പുനഃപരിശോധിക്കാൻ തങ്ങൾ ആവശ്യപ്പെട്ടതാണ്. ഇപ്പോൾ അതിന് അവർ സന്നദ്ധമായത് ഇടത് മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കും. യുഎഡിഎഫിന് കൂടുതൽ ദുർബലമായ അവസ്ഥയായിരിക്കും സംസ്ഥാനത്ത് വരാൻ പോകുന്നത്. യു.എഡി.എഫ് ശിഥിലമായി കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണ് ജെ.ഡി.യു ഇന്നെടുത്ത തീരുമാനം. നേരത്തെ കേരളാ കോൺഗ്രസ് മാണി വിഭാഗം വിട്ട് പോയി. ഇനിയും പാർട്ടികൾ യുഡിഎഫ് വിടും. ജെഡിയുവുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും എൽഡിഎഫിലേക്കുള്ള അവരുടെ പ്രവേശനമടക്കമുള്ള കാര്യങ്ങൾ ഉണ്ടാകുക. എന്തായാലും അവർക്ക് മുന്നിൽ തങ്ങൾ വാതിൽ കൊട്ടിയടക്കില്ലെന്നും കോടിയേരി പറഞ്ഞു. ഒരു ഉപാധികളും ആരും മുന്നോട്ട് വെച്ചിട്ടില്ല. ജെഡിയു എടുത്ത രാഷ്ട്രീയ തീരുമാനത്തെയാണ് തങ്ങൾ സ്വാഗതം ചെയ്യുന്നത്. ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മുഖ്യന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര ഔദ്യോഗിക കൃത്യമാണെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. ചെലവായ തുക സർക്കാർ തന്നെ നൽകുമെന്ന് അറിയിച്ചതിനാൽ പാർട്ടി ഇടപെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com