Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'മീ ടൂ' ഹാഷ് ടാഗ് ടൈംസ് മാസികയുടെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

വാഷിങ്ടൺ: നേരിട്ട ലൈംഗിക അതിക്രമങ്ങൾ തുറന്നുപറയാൻ സ്ത്രീകൾക്ക് പ്രചോദനമായ മീ ടൂ ഹാഷ് ടാഗ് കാമ്പയിനെ പേഴ്സൺ ഓഫ് ദ ഇയറായിടൈംസ് മാസിക തിരഞ്ഞെടുത്തു. നിശ്ശബ്ദത ഭേദിച്ചവർ എന്നാണ് മീ ടൂ കാമ്പയിനിൽ തുറന്നു പറച്ചിൽ നടത്തിയവരെടൈംസ് എഡിറ്റർ ഇൻ ചീഫ് എഡ്വാർഡ് ഫെൽസെന്താൽ വിശേഷിപ്പിച്ചത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മീ ടൂ ഹാഷ് ടാഗ് തിരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക പ്രവർത്തകയായ ടരാന ബുർകെയാണ് മീ ടൂ വിന്റെ സ്രഷ്ടാവ്. എന്നാൽ ഹോളിവുഡ് നിർമാതാവായ ഹാർവി വിൻസ്റ്റൈനെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ പുറത്തെത്തിയതിനു പിന്നാലെയായിരുന്നു മീ ടൂ ഹാഷ്ടാഗ് വൈറലായത്. അമേരിക്കൻ അഭിനേത്രിയായ അലൈസ മിലാനോയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. ലൈംഗിക അതിക്രമങ്ങൾ നേരിട്ടവർ അത് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു പറയുകയും മീ ടു(ഞാനും) എന്ന് ആ കുറിപ്പിനൊപ്പം ചേർക്കുകയുമായിരുന്നു മീ ടു ഹാഷ് ടാഗിൽ ചെയ്തിരുന്നത്. പ്രശസ്തരും അല്ലാത്തവരുമായ ദശലക്ഷക്കണക്കിന് ആളുകളാണ് മീ ടൂവിന്റെ ഭാഗമായി മാറിയത്. The Silence Breakers are TIMEs Person of the Year 2017 #TIMEPOY https://t.co/mLgNTveY9z pic.twitter.com/GBo9z57RVG — TIME (@TIME) December 6, 2017 content highlights: me too campaign TIMES magazine person of the year 2017 times magazine

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com