Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കോളേജ് വിട്ടത് ചികിത്സാസൗകര്യം ലഭ്യമാക്കാത്തതിനാല്‍- ഷെമീന ജബ്ബാര്‍

കട്ടപ്പന: ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽനിന്നു മടങ്ങിയത് വേണ്ടത്ര ചികിത്സ ലഭ്യമാക്കാത്തതിനാലെന്ന് കായികതാരം ഷെമീന ജബ്ബാർ.കോതമംഗലം മാർ ബേസിൽ സ്കൂളിൽനിന്നും മികച്ച പരിശീലനം വാഗ്ദാനംചെയ്ത് കോളേജ് മാനേജ്മെന്റ് അവരുടെ ക്യാമ്പിൽ ആദ്യം പങ്കെടുപ്പിച്ചു. ഈ സമയത്ത് തന്റെയും ഷാർലിന്റെയും പ്ലസ്ടു മാർക്ക് ലിസ്റ്റ്, ടി.സി. മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ കോളേജ് അധികൃതർ വാങ്ങി. ബി.എ. മലയാളത്തിനുള്ള അഡ്മിഷൻ സമയത്ത് തനിക്കും ഷാർലിനും കോളേജിലെ കായികാധ്യാപകരായ നൈനയും ജിമ്മി ജോസഫും പ്ലസ്ടു മാർക്ക് ലിസ്റ്റ്, ടി.സി. എന്നിവ തിരികെനൽകി. മറ്റ് സർട്ടിഫിക്കറ്റുകൾ കൈവശംവെച്ചു. ബി.എ. മലയാളത്തിന് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം കോളേജ് ഓഫീസിൽ ഈ സർട്ടിഫിക്കറ്റുകൾ തിരികെക്കൊടുത്തു. തുടർന്ന് ക്യാമ്പിലേക്ക് പോയെങ്കിലും മഞ്ഞപ്പിത്തം ബാധിച്ചതിനാൽ വിശ്രമം ആവശ്യമായിരുന്നു. എന്നാൽ, വേണ്ടത്ര വിശ്രമത്തിന് സമയം ലഭിച്ചില്ല.ടി.സി. ലഭിച്ചാൽ കോതമംഗലം എം.എ. കോളേജിൽ ചേരുകയായിരുന്നു ലക്ഷ്യം. ടി.സി. ലഭിക്കുമെന്ന പ്രതീക്ഷയിൽ ആറുമാസം പലതരത്തിലും ശ്രമിച്ചു. തുടർന്ന് പെരുമ്പാവൂരിലെ സ്വകാര്യകമ്പനിയിൽ ജോലിക്കുകയറി.പിന്നെയും കുറേ മാസങ്ങൾ കഴിഞ്ഞാണ് ഷാർലിനെ വിവാഹംചെയ്തത്. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. 2004, 2006, 2007 കാലഘട്ടങ്ങളിൽ ലഭിച്ച ഏഴ് സർട്ടിഫിക്കറ്റുകളും ഷാർലിന്റെ ഏഴ് സർട്ടിഫിക്കറ്റുകളും പ്ലസ് ടു മാർക്ക് ലിസ്റ്റും കോളേജ് അധികൃതരുടെ കൈയിലാണ്. അസംപ്ഷനിൽ പഠിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ ചങ്ങനാശ്ശേരി: ഷെമീന ജബ്ബാർ ഒരിക്കലും അസംപ്ഷൻ കോളേജ് വിദ്യാർഥിനിയായിരുന്നില്ലെന്ന് പ്രിൻസിപ്പൽ സിസ്റ്റർ അമല അറിയിച്ചു. അവധിക്കാല പരിശീലനക്യാമ്പിൽ പങ്കെടുക്കാനാണ് ഇവർ കോളേജിൽ വന്നത്. അന്ന് ഇവിടെ വിദ്യാഭ്യാസയോഗ്യതയുടെ ഒരു സർട്ടിഫിക്കറ്റും വാങ്ങിവെച്ചില്ല. അതിനിടെ, ഒരു ദിവസം ഷെമീനയെ കാണാതായി. ഷാർലിൻ എന്ന കായികതാരത്തിന്റെ കൂടെപ്പോയി രജിസ്റ്റർ വിവാഹം നടത്തിയെന്നും ബോധ്യപ്പെട്ടു. പിന്നീട് ഷെമീന അമ്മയോടൊപ്പം എത്തി ബാഗും സ്പോർട്സ് സർട്ടിഫിക്കറ്റുകളും വാങ്ങിപ്പോയി. പ്രവേശനം നേടാത്തതിനാൽ ടി.സി. നൽകേണ്ട ആവശ്യമില്ലായിരുന്നു. വീട്ടിലെ അവസ്ഥകണ്ട്, അധ്യാപികയാണ് ഷെമീനയ്ക്ക് 50,000 രൂപ സഹായം നൽകിയത്. ഈ തുക മടക്കിച്ചോദിക്കേണ്ട കാര്യമില്ല. ചെമ്മണൂർ ഗ്രൂപ്പ് വീട് നിർമിച്ചുനൽകും കായികരംഗത്ത് നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും ജീവിതത്തിൽ തോറ്റുപോയ ഷെമീനയ്ക്കും ഷാർലിനും വീടു നിർമിച്ചുനൽകുമെന്ന് ചെമ്മണൂർ ഇന്റർനാഷണൽ ജൂവലേഴ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണൂർ അറിയിച്ചു. നേട്ടങ്ങൾ 2005 മഹാരാഷ്ട്രയിൽ നടന്ന നാഷണൽ സ്കൂൾ മീറ്റിൽ 1500, 3000, ക്രോസ് കൺട്രി എന്നീ വിഭാഗങ്ങളിൽ രണ്ടുപേർക്കും സ്വർണം ലഭിച്ചു. 2006ൽ പുണെയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിലും ഇതേയിനത്തിൽ സ്വർണനേട്ടം ആവർത്തിച്ചു. 2007ൽ ബോബെയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ ഇരുവരും 5000 മീറ്ററിൽ ദേശീയ റെക്കോഡ് മറികടന്നു. 2008ൽ ബാംഗ്ലൂരിൽ നടന്ന അമേച്വർ നാഷണൽ മീറ്റിൽ 1500, 5000 മീറ്ററിൽ ഇരുവരും സ്വർണം നേടി. ഹോസ്റ്റൽ വിട്ടത് റാഗിങ് മൂലം ഷാർലിൻ കോളേജിൽ റാഗിങ് നേരിടേണ്ടിവന്നതിനാലാണ് ഹോസ്റ്റൽ വിടേണ്ടിവന്നതെന്ന് ഷാർലിൻ പറയുന്നു. റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികൾക്ക് ഫലമുണ്ടായില്ല. സർട്ടിഫിക്കറ്റ് ചോദിച്ച് രണ്ടുതവണ കോളേജ് അധികൃതരുമായി പിതാവ് ബന്ധപ്പെട്ടു.ഷെമീന പണം നൽകാനുള്ളതിനാൽ സർട്ടിഫിക്കറ്റ് തിരികെ നൽകാനാവില്ല എന്നായിരുന്നു കോളേജ് അധികൃതർ പറഞ്ഞത്. തന്റെ ടി.സി.യും പ്ലസ് ടു സർട്ടിഫിക്കറ്റും ദേശീയ സ്കൂൾ, കോളേജ് മീറ്റുകളിൽ ലഭിച്ച സർട്ടിഫിക്കറ്റുകളും കോളേജ് അധികൃതരുടെ കൈയിലാണ് ഷാർലിൻ എന്ന അഷ്കർ പറയുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com