Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞ് ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡൽഹി: എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുമത വിശ്വാസികൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ആവശ്യത്തിൽ നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും അതിനാൽ ഇവിടങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്നുമുള്ള ആവശ്യത്തെ തുടർന്നാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി. നിയമ കമ്മീഷന്റെ അഭിപ്രായവും ഉപദേശവും തേടിയാണ് വിഷയം കൈമാറിയിരിക്കുന്നതെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഖയോറുൾ ഹസൻ റിസ്വി പറഞ്ഞു. അടുത്ത നടപടി സ്വീകരിക്കുന്നതിന് നിയമ കമ്മീഷന്റെ മറുപടി ലഭിക്കേണ്ടതുണ്ട്. മറുപടിക്കനുസരിച്ച് സർക്കാരുമായി ചേർന്ന് ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുവിഭാഗത്തിന് ന്യൂനപക്ഷ പദവി നൽകി നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ന്യൂനപക്ഷ കമ്മീഷനാണെന്നും സുപ്രീം കോടതിയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ ന്യൂനപക്ഷ കമ്മീഷനു മുന്നിൽ ഉന്നയിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. 2011ലെ സെൻസസ് പ്രകാരം മിസോറാം, നാഗാലാന്റ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും ഹിന്ദു വിഭാഗക്കാർ വളരെ കുറവാണ്, അതിനാൽ ഈ സംസ്ഥാനങ്ങളിൽ ഹിന്ദുവിഭാഗത്തിനെ ന്യൂനപക്ഷ വിഭാഗമായി പ്രഖ്യാപിക്കണമെന്നാണ് ഹർജി ആവശ്യപ്പെട്ടിരുന്നത്. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി വിഭാഗത്തിന് ന്യൂനപക്ഷ പദവി നൽകിയ 1993ലെ കേന്ദ്ര ഉത്തരവിനേയും ഹർജിക്കാരൻ ചോദ്യം ചെയ്തിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com