Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇന്ത്യന്‍ എംബസിയും ജറുസലേമിലേക്ക് മാറ്റണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: തർക്ക നഗരമായ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി യുഎസ് പ്രസിന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യഎംബസി അങ്ങോട്ട് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. നിലവിൽ ടെൽഅവീവിൽ തന്നെയാണ് ഇന്ത്യൻ എംബസിയും സ്ഥിതി ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ എംബസി മാറ്റണമെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യം. തർക്കഭൂമിയായ ജറുസലേമിൽ മറ്റുരാജ്യത്തിനൊന്നും നയതന്ത്ര-സ്ഥാനപതി കാര്യാലയങ്ങളില്ല. പശ്ചിമേഷ്യയിലെ സഖ്യരാഷ്ട്രങ്ങളക്കമുള്ള വിവിധ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിക്കാതെ ബുധനാഴ്ചയിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനൊപ്പം അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന്റെ ആസ്ഥാനം ടെൽ അവീവിൽ നിന്ന് മാറ്റുന്നതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ തീരുമാനത്തിന് രാജ്യം എക്കാലവും കൃത്യജ്ഞതയുള്ളവരായിരിക്കുമെന്നാണ് അമേരിക്കയുടെ അംഗീകാരത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com