Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇന്ത്യയുടെ ആളില്ലാവിമാനം അതിക്രമിച്ചു കടന്നതായി ചൈന

ബെയ്ജിങ്: ചൈനീസ് വ്യോമപരിധിയിൽ ഇന്ത്യയുടെ ആളില്ലാ വിമാനം (ഡ്രോൺ) അതിക്രമിച്ചു കടന്നതായി ചൈന. ഈ ഡ്രോൺ പിന്നീട് തകർക്കപ്പെട്ടതായും ചൈനീസ് സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനയുടെ സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താഏജൻസി സിൻഹുവ റിപ്പോർട്ടുചെയ്തു. ചൈനയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതാണ് ഇന്ത്യയുടെ നീക്കമെന്നും ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്ലി പറഞ്ഞു.എന്നാൽ എപ്പോൾ എവിടെവെച്ചാണ് അതിർത്തി ലംഘനമുണ്ടായതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. ചൈനീസ് സൈന്യം തക്കസമയത്ത് ഉചിതമായ നടപടി സ്വീകരിച്ചതായും ഡ്രോൺ തകർത്തതായും അദ്ദേഹം പറഞ്ഞു. ഡ്രോണിന്റെഭാഗങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഴാങ് ഷുയ്ലി വ്യക്തമാക്കി. ഡോക്ലാമിൽ ചൈന റോഡ് നിർമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇന്ത്യ-ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളുടെ സൈനികരും തമ്മിൽ സംഘർഷത്തിന്റെ വക്കോളമെത്തിയിരുന്നു. ഓഗസ്റ്റിൽ ഇരു രാജ്യങ്ങളും മേഖലയിൽനിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിച്ചിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com