Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബിഎസ്എഫ് കസ്റ്റഡിയിലുള്ള കുട്ടിയെ കാണാന്‍ പാകിസ്താൻകാർക്ക് വിസ നല്‍കും- സുഷമ

ന്യൂഡൽഹി: പഞ്ചാബിലെ ഫരീദ്കോട്ടിൽ ബിഎസ്എഫ് കസ്റ്റഡിയിലെടുത്ത കുട്ടിയെ സന്ദർശിക്കാൻ രക്ഷിതാക്കൾക്ക് വിസ നൽകുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 12 വയസുള്ള കുട്ടിയെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇതേ പ്രായമുള്ള ഒരു കുട്ടിയെ പാകിസ്താനിൽ നിന്ന് കാണാതായിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് സുഷമയുടെ നടപടി. കാണാതായ കുട്ടിയാണ് ഇന്ത്യയിലുള്ളതെന്ന് കണ്ട് ബോധ്യപ്പെടുന്നതിന് വിസ നൽകാൻ ഇന്ത്യ ഒരുക്കമാണ്. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് പാകിസ്താന്റെ വിശദീകരണം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു. പാകിസ്താനിലെ സിയാൽകോട്ടിൽ നിന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് കാണാതായ ഹമദ് ഹസ്സൻ എന്ന കുട്ടിയെ കുറിച്ച് പാക് മാധ്യമപ്രവർത്തകയായ മെഹർ തരാർ സുഷമയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു ഇതേതുടർന്നാണ് മന്ത്രിയുടെ പ്രതികരണം. ഏകദേശം 12 വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയ ഫരീദ്കോട്ട് ഒബസർവേഷൻ ഹോമിൽ പാർപ്പിച്ചിട്ടുണ്ടെന്ന് സുഷമ മറുപടി നൽകി. 2017 മേയ് മാസത്തിലാണ് ഈ കുട്ടിയെ ബിഎസ്എഫ് സൈനികർ ഇവിടെ എത്തിച്ചതെന്നും മന്ത്രി അറിയിച്ചു. ഈ കുട്ടിയുടെ പൗരത്വം സംബന്ധിച്ച് പാക് സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു. എന്നാൽ, മെഹർ തരാർ പറയുന്ന കുട്ടി 2013-ലാണ് പാകിസ്താനിൽ നിന്ന് കാണാതായത്. ഫരീദ്കോട്ടിൽ താമസിപ്പിച്ചിരിക്കുന്ന കുട്ടി 2017ലാണ് ഇന്ത്യയിൽ എത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കഴിയുന്നത് സ്വന്തം കുട്ടിയാണെന്ന് സംശയിക്കുന്നുണ്ടെങ്കിൽ അത് സ്ഥിരീകരിക്കുന്നതിന് കുട്ടിയെ സന്ദർശിക്കാൻ അവർക്ക് വിസ നൽകാൻ ഇന്ത്യ ഒരുക്കമാണെന്നും സുഷമ ട്വിറ്ററിൽ കുറിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com