Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഭക്ഷണവും വെള്ളവും മുടക്കി പ്രതിഷേധം; രണ്ട് മണിക്കൂര്‍ കലോത്സവം മുടങ്ങി

മുണ്ടിയെരുമ (ഇടുക്കി): കലോത്സവ വേദിയിൽ അധ്യാപകനെ മർദിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം അധ്യാപകർ രംഗത്ത് വന്നതോടെ കലോത്സവം രണ്ട് മണിക്കൂർ നിർത്തി വെച്ചു. പ്രതിഷേധ സൂചകമായി ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും വിതരണം ഒന്നര മണിക്കൂറോളം നിർത്തിയതോടെ മത്സരാർഥികളും രക്ഷിതാക്കളും വലഞ്ഞു. കെ.പി.എസ്.ടി.എ. ഭാരവാഹിയും എൻ.ആർ.സിറ്റി, എസ്.എൻ.എം.എച്ച്.എസ്.എസിലെ അധ്യാപകനുമായ എ.എസ്.അരുണിനെയാണ് കലോത്സവ വേദിയായ കല്ലാർ ജി.എച്ച്.എസ്. എസിൽ ബുധനാഴ്ച രാത്രിയിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മർദിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഭക്ഷണ കമ്മിറ്റിയുടെ ചുമതലയുള്ള കെ.പി.എസ്.ടി.എ ഭക്ഷണ വിതരണം നിർത്തി വെക്കുകയും പ്രധാന വേദിയിൽ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് രാവിലെ പത്തോടെ വിദ്യാഭ്യാസ ഉപഡയറക്ടർ എ.അബൂബക്കർ നെടുങ്കണ്ടം എസ്.ഐ. ഇ.കെ.സോൾജിമോൻ എന്നിവർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കേസെടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും എസ്.ഐ. അറിയിച്ചു. തുടർന്ന് ഡി.ഡി.ഇ.യുടെ അഭ്യർഥന മാനിച്ച് ഭക്ഷണം അനൗദ്യോഗികമായി വിതരണം ചെയ്യാൻ തീരുമാനിച്ചു. ഒരു മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മേള ബഹിഷ്കരിക്കുമെന്നാണ് പ്രതിഷേധക്കാർ അറിയിച്ചത്. എന്നാൽ കെ.എസ്.ടി.എ.യും സ്കൂളിലെ പി.ടി.എയും ആരു സഹകരിച്ചില്ലെങ്കിലും കലോത്സവം നടത്തും എന്ന നിലപാടെടുത്തു. ഇതിനിടയിൽ പ്രതിഷേധക്കാർ വീണ്ടും ഡി.ഡി.ഇയുമായി ചർച്ച നടത്തി. കേസ് അട്ടിമറിക്കപ്പെടില്ലെന്ന് ഡി.ഡി.ഇ. ഉറപ്പ് നൽകിയതോടെ 11 മണിയോടെ കലോത്സവമായി സഹകരിക്കാൻ തീരുമാനിക്കുകയും കലോത്സവം ആരംഭിക്കുകയും ചെയ്തു. ഏപ്രിൽ 30ന് മന്ത്രി എം.എം.മണിയെ കരിങ്കൊടി കാണിച്ചതിന്റെ മുൻ വൈരാഗ്യത്തിലാണ് അധ്യാപകനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com