Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മൂല്യം 15,000 ഡോളറും കടന്നു: ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാല്‍ കൈപൊള്ളുമോ?

ന്യൂഡൽഹി: ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിന്റെ മൂല്യം ചരിത്രത്തിൽ ആദ്യമായി 15,000 ഡോളർ കടന്നു. ചിക്കാഗോ ആസ്ഥാനമായ ചിക്കാഗോ ബോർഡ് ഓപ്ഷൻസ് എക്സ്ചേഞ്ച് ബിറ്റ്കോയിൻ ഫ്യൂച്ചേഴ്സ് അവതരിപ്പിക്കാനിരിക്കെയാണ് മൂല്യം ഇത്രയും കുതിച്ചത്. 24 മണിക്കൂറിനുള്ളിൽ കോയിന്റെ മൂല്യം 15,340 ഡോളറായാണ് കുതിച്ചത്. അതേസമയം, 12,662.86ആയിരുന്നു ഈ സമയത്തെ താഴ്ന്ന മൂല്യം. 2017 തുടക്കം മുതലാണ് ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിന്റെ മൂല്യം കുതിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ 1400 ശതമാനമാണ് നേട്ടം. ജനവരിയിലെ 1000 ഡോളറിൽനിന്നാണ് ഈ കുതിപ്പ്. ബിറ്റ്കോയിന്റെ കുതിപ്പുകണ്ട് എടുത്തുചാടുംമുമ്പ് നിക്ഷേപകർ അതിന്റെ സാങ്കേതികതയും വിനിമയ സാധ്യതയും മറ്റും വിശദമായി പഠിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചെറുകിട നിക്ഷേപകർ മൊത്തം സമ്പാദ്യത്തിന്റെ ഒരു ശതമാനം മുതൽ മൂന്ന് ശതമാനംവരെമാത്രമെ ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാവൂയെന്നും ഇവർ ഉപദേശിക്കുന്നു. അതിസമ്പന്നർക്ക് ആസ്തിയുടെ പരമാവധി അഞ്ച് മുതൽ 10 ശതമാനംവരെയും നിക്ഷേപമാകാം. അതീവ നഷ്ടസാധ്യതയുള്ളതാണ് ഡിജിറ്റൽ കറൻസികളിലെ നിക്ഷേപമെന്ന് ആർബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകമെമ്പാടും ക്രയവിക്രയം ചെയ്യുന്ന കറൻസിയാണ് ബിറ്റ് കോയിൻ. ബിറ്റ്കോയിൻ എന്നാൽ ക്രിപ്റ്റോ കറൻസി അഥവാ ഡിജിറ്റൽ മണി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അനേകം കറൻസികളിൽ ഒന്നുമാത്രമാണ് ബിറ്റ്കോയിൻ. ഇത് സാധാരണ പണംപോലെ കൈയിൽ പിടിക്കാനോ പേഴ്സിൽ വെക്കാനോ കഴിയുന്ന ഒന്നല്ല. ഈ കോയിൻ നിർമിക്കുന്നതാകട്ടെ പണം അച്ചടിക്കുന്ന രീതിയിലുമല്ല. എല്ലാം ഡിജിറ്റലാണ്. വലിയ പ്രോസസിങ് ശേഷിയുള്ള കംപ്യൂട്ടറുകളിൽ അനേകം പ്രോഗ്രാമർമാർ ചേർന്നാണ് ഒരു ബിറ്റ്കോയിൻ ഡിസൈൻ ചെയ്യുന്നത്. ബിറ്റ്കോയിനുകൾ ഡിജിറ്റൽലോകത്തെ പണവിനിമയത്തിനാണ് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്. ക്രമേണ മറ്റുമേഖലകളിലും മൂല്യമുണ്ടായതോടെയാണ് ബിറ്റ്കോയിൻ ഒരു നിക്ഷേപമാർഗമായത്. റഷ്യയിൽ ഇത്തരം കോയിനുകൾ നിർമിക്കാൻ (മൈനിങ്ചെയ്യുകയെന്ന് ബിറ്റ്കോയിൻ ആരാധകർ പറയും) ഒരുപാട് കംപ്യൂട്ടറുകൾ ചേർന്ന ഡിജിറ്റൽ ഫാമുകൾ തന്നെയുണ്ട്. ജപ്പാൻകാരനായ സതോഷി നകാമോട്ടോയാണ് ബിറ്റ്കോയിനിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാൽ ഇത് ഒരു വ്യക്തിയല്ലെന്നും ഒരുകൂട്ടം ആളുകളാണെന്നും അഭിപ്രായമുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com