Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
യു.എ.ഇ.യില്‍ നിത്യോപയോഗ സാധനങ്ങളുടെ വാറ്റ് നിരക്ക് പുറത്തിറക്കി

അബുദാബി: ഭക്ഷണമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വാറ്റ് നിരക്കുകൾ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ.) പുറത്തിറക്കി. 2018 ജനുവരി ഒന്ന് മുതൽ യു.എ.ഇ.യിൽ നിലവിൽ വരുന്ന വാറ്റ് ബാധകമാവുന്ന ഉത്പന്നങ്ങളും സേവനങ്ങളും വാറ്റ് ബാധകമാവാത്ത മേഖലകളെക്കുറിച്ചുള്ള വിശദവിവരങ്ങളും ഉൾക്കൊള്ളുന്നതാണ് പട്ടിക. വിദ്യാഭ്യാസം, ആരോഗ്യം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, സാമ്പത്തികസേവനങ്ങൾ, ആഭരണങ്ങൾ, ഗതാഗതം, ഭക്ഷണം, എണ്ണ-പാചക വാതകം, സർക്കാർ സേവനങ്ങൾ, ടെലി കമ്യൂണിക്കേഷൻ തുടങ്ങി ജനജീവിതവുമായി ചേർന്ന് കിടക്കുന്ന മേഖലകളിൽ വാറ്റ് നിലവിൽ വരുന്നതോടെയുണ്ടാവുന്ന മാറ്റങ്ങളാണ് എഫ്.ടി.എ. വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസമൊഴികെയുള്ള സ്വകാര്യ, പൊതു വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസസ്ഥാപനങ്ങൾ ലഭ്യമാക്കുന്ന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വാറ്റ് ഇല്ല സർക്കാർസ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും ലഭ്യമാക്കുന്ന ഉന്നതവിദ്യാഭ്യാസത്തിനും ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വാറ്റ് ഇല്ല സ്വകാര്യസ്ഥാപനങ്ങളിൽ ലഭ്യമാകുന്ന ഉന്നത വിദ്യാഭ്യാസത്തിനും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും. നഴ്സറി വിദ്യാഭ്യാസത്തിനും പ്രീ സ്കൂൾ വിദ്യാഭാസത്തിനും വാറ്റ് ഇല്ല സ്കൂൾ യൂണിഫോമുകൾക്ക് അഞ്ചുശതമാനം വാറ്റ് ഈടാക്കും സ്റ്റേഷനറി സാധനങ്ങൾക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും ടാബ്ലെറ്റുകളും ലാപ്ടോപ്പുകളുമടക്കമുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും പരിപാടികൾക്കായി സ്കൂൾ കളിസ്ഥലം വാടകയ്ക്ക് നൽകുന്നതിന് അഞ്ചു ശതമാനം വാറ്റ് ഈടാക്കും അധിക ഫീസ് നൽകി നടത്തുന്ന പാഠ്യേതര പ്രവർത്തനങ്ങൾക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും അധിക ഫീസ് ഈടാക്കാതെ അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾക്ക് വാറ്റ് ഇല്ല പാഠ്യപദ്ധതി പ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന യാത്രകൾക്ക് വാറ്റ് ഇല്ല പാഠ്യപദ്ധതിയിൽ ഉൾപ്പെടാത്ത വിനോദ യാത്രകൾക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും ആരോഗ്യം രോഗനിവാരണത്തിനായി നടത്തുന്ന കുത്തിവെപ്പുകൾക്ക് വാറ്റ് ഇല്ല മനുഷ്യർക്ക് നൽകുന്ന ചികിത്സയ്ക്കും മെഡിക്കൽ സേവനങ്ങൾക്കും ദന്ത പരിചരണങ്ങൾക്കും വാറ്റ് ഇല്ല ചികിത്സയ്ക്കോ രോഗനിവാരണ കുത്തിവെപ്പുകൾക്കോ പുറമേ നടത്തുന്ന കോസ്മെറ്റിക് ചികിത്സാ രീതിപോലുള്ളവയ്ക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും യു.എ.ഇ. മന്ത്രിസഭാ അംഗീകൃത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും വാറ്റ് ഇല്ല യു.എ.ഇ. മന്ത്രിസഭാ അംഗീകൃതപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും മറ്റ് മെഡിക്കൽ സാധനങ്ങൾക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും ഇൻഷുറൻസ് ആരോഗ്യം, വാഹനം, വസ്തു തുടങ്ങിയവയ്ക്കുള്ള ഇൻഷുറൻസിനും റീ ഇൻഷുറൻസിനും അഞ്ചു ശതമാനം വാറ്റ് ഈടാക്കും ലൈഫ് ഇൻഷുറൻസിനും ലൈഫ് റീ ഇൻഷുറൻസിനും വാറ്റ് ഇല്ല റിയൽ എസ്റ്റേറ്റ് വ്യാവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ വില്പനയ്ക്കും വാടകയ്ക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും (ഇതിൽ താമസാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ ഉൾപ്പെടില്ല) താമസ ആവശ്യങ്ങൾക്കുള്ള കെട്ടിടം നിർമാണത്തിനോ, രൂപമാറ്റം നടത്തലിനോ ശേഷമുള്ള ആദ്യ വില്പനയ്ക്കും വാടകയ്ക്ക് നൽകലിനും വാറ്റ് ഇല്ല. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി നിർമിച്ച കെട്ടിടത്തിന്റെ ആദ്യ വിൽപ്പനയ്ക്ക് വാറ്റ് ഇല്ല താമസ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ ആദ്യ വിൽപ്പനയ്ക്ക് ശേഷമുള്ള വിൽപ്പനയ്ക്കും വാടകയ്ക്കും വാറ്റ് ഈടാക്കില്ല. ഹോട്ടലുകൾക്കും മോട്ടലുകൾക്കും താമസ സൗകര്യങ്ങൾ നൽകുന്ന കേന്ദ്രങ്ങൾക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും മിച്ചഭൂമിക്ക് വാറ്റ് ഇല്ല മിച്ചഭൂമിയല്ലാത്ത നിലത്തിന് അഞ്ചു ശതമാനം വാറ്റ് ഈടാക്കും സ്വദേശികൾ സ്വന്തം ആവശ്യത്തിന് നിർമിക്കുന്ന വീടിന് അഞ്ചു ശതമാനം വാറ്റ് ഈടാക്കും. (ഇത് വീണ്ടെടുക്കാവുന്നതാണ്) സാമ്പത്തിക സേവനങ്ങൾ കൃത്യമായ കമ്മിഷനും ഇളവുമെല്ലാം വ്യക്തമാക്കി നടത്തുന്ന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും കൃത്യമായ കമ്മിഷനില്ലാത്ത സേവനങ്ങൾക്ക് വാറ്റ് ഇല്ല ലോൺ, ക്രെഡിറ്റ് കാർഡ്, പാട്ടം കൊടുക്കൽ പോലുള്ള പലിശയ്ക്കും ഓഹരി വിതരണത്തിനും കൈമാറ്റം ചെയ്യലിനുമൊന്നും വാറ്റ് ഇല്ല ആഭരണങ്ങൾ 99 ശതമാനം ശുദ്ധവും അന്താരാഷ്ട്ര വിപണിയിൽ വിൽപ്പന നടത്താവുന്നതുമായ സ്വർണ വെള്ളി ആഭരണങ്ങൾക്ക് വാറ്റ് ഇല്ല 99 ശതമാനം ശുദ്ധമല്ലാത്ത ആഭരണങ്ങൾക്കും മറ്റ് ആഭരണങ്ങൾക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും ഗതാഗതം (വിമാനം) ആഭ്യന്തര വിമാന യാത്രകൾക്ക് വാറ്റ് ഇല്ല അന്താരാഷ്ട്ര യാത്ര, ചരക്ക് സേവനങ്ങൾക്ക് വാറ്റ് ഇല്ല റോഡ്, ആകാശം, സമുദ്രം എന്നിവയിലൂടെയുള്ള വ്യാവസായിക ആവശ്യങ്ങൾക്കായുള്ള ഉത്പന്നങ്ങളുടെയും പത്തോളം ആളുകളുടെ യാത്രയ്ക്കും വാറ്റ് ഇല്ല. ഭക്ഷണം ഭക്ഷണപാനീയങ്ങൾക്ക് അഞ്ചുശതമാനം വാറ്റ് ഈടാക്കും എണ്ണ, പാചകവാതകം ക്രൂഡ് ഓയിലിനും പ്രകൃതി വാതകത്തിനും വാറ്റ് ഇല്ല സേവനകേന്ദ്രങ്ങളിൽ ലഭിക്കുന്ന പെട്രോളടക്കമുള്ള മറ്റ് എണ്ണ, വാതക ഉത്പന്നങ്ങൾക്ക് അഞ്ചു ശതമാനം വാറ്റ് ഈടാക്കും സർക്കാർ പ്രവർത്തനങ്ങൾ സ്വകാര്യമേഖലയുമായി മത്സരിച്ച് നടപ്പാക്കാത്ത സർക്കാർ പരമാധികാരത്തിലുള്ള ഇടപാടുകൾ വാറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല സ്വകാര്യമേഖലയുമായി മത്സരിച്ച് നടപ്പാക്കുന്നതും സർക്കാർ പരമാധികാരത്തിലില്ലാത്തതുമായ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും വാറ്റ് ഇല്ല ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മന്ത്രിസഭാ അംഗീകൃത പട്ടികയിൽ ഉൾപ്പെടുന്ന സന്നദ്ധസേവന സംഘടനാ പ്രവർത്തനങ്ങൾക്ക് വാറ്റ് ഇല്ല ബിസിനസ് ഇടപാടുകൾ ഇല്ലാത്തതും മന്ത്രിസഭാ അംഗീകൃത പട്ടികയിൽ ഉൾപ്പെടാത്തതുമായ സേവന സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് വാറ്റ് ഇല്ല യു.എ.ഇ.യിൽ ബിസിനസ് ഇല്ലാത്ത വിദേശസർക്കാരുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും നയതന്ത്ര സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് വാറ്റ് ഇല്ല മുകളിൽപ്പറഞ്ഞ സംഘടനകൾ ഏറ്റെടുത്ത ബിസിനസ് ഇടപാടുകൾക്ക് യഥാക്രമം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും രീതിക്കനുസരിച്ച് വാറ്റ് ഏർപ്പെടുത്തിയേക്കാം ടെലി കമ്യൂണിക്കേഷൻ ഇലക്ട്രോണിക് സേവനങ്ങൾക്കും വയർലെസ്, വയേഡ് ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾക്കും അഞ്ചു ശതമാനം വാറ്റ് ഈടാക്കും ഫ്രീ സോണുകൾ അംഗീകൃതയിടങ്ങളിൽ നടക്കുന്ന ബിസിനസുകളിലെ ഉത്പന്നങ്ങളുടെ വിതരണത്തിന് വാറ്റ് ഇല്ല അംഗീകൃതയിടങ്ങളിൽ നടക്കുന്ന ബിസിനസുകളിലെ സേവനങ്ങളുടെ വിതരണത്തിന് വ്യവസ്ഥാനുസൃതമായി വാറ്റ് ഏർപ്പെടുത്തിയേക്കാം അംഗീകൃതമല്ലാത്തയിടങ്ങളിൽ നടക്കുന്ന ബിസിനസുകളിലെ ഉത്പന്ന സേവന വിതരണത്തിന് വ്യവസ്ഥാനുസൃതമായി വാറ്റ് ഏർപ്പെടുത്താം മുഖ്യകേന്ദ്രത്തിൽനിന്നും അംഗീകൃത സോണുകളിലേക്കോ തിരിച്ചോ നടക്കുന്ന ഉത്പന്ന സേവന വിതരണത്തിന് വ്യവസ്ഥാനുസൃതമായി വാറ്റ് ഏർപ്പെടുത്താം മറ്റ് മേഖലകൾ ജി.സി.സി.ക്ക് പുറത്തേക്ക് നടത്തുന്ന ഉത്പന്ന സേവന കയറ്റുമതിക്ക് വാറ്റ് ഇല്ല തൊഴിൽ അനുബന്ധ കാര്യങ്ങൾക്കായി ജീവനക്കാർ നടത്തുന്ന ഇടപാടുകൾക്ക് വാറ്റ് ഇല്ല സിംഗിൾ ടാക്സ് ഗ്രൂപ്പ് അംഗങ്ങൾക്കിടയിലുള്ള വിതരണത്തിന് വാറ്റ് ഇല്ല മുകളിൽ വ്യക്തമാക്കാത്ത ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിന് അഞ്ചു ശതമാനം വാറ്റ് ഈടാക്കും സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങൾക്ക് (ഉപയോഗിച്ച കാറും കരകൗശകല ഉത്പന്നങ്ങൾക്കുമടക്കം) വിൽപ്പനത്തുകയുടെ അഞ്ചു ശതമാനം വാറ്റ് ഈടാക്കും ജി.സി.സി. രാജ്യങ്ങളിൽ യു.എ.ഇ.യും സൗദി അറേബ്യയുമാണ് മൂല്യവർധിത നികുതി നടപ്പാക്കാനിരിക്കുന്ന ആദ്യ രണ്ടുരാജ്യങ്ങൾ. മറ്റ് ജി.സി.സി. രാജ്യങ്ങളും വരുംവർഷങ്ങളിൽ നികുതി നടപ്പാക്കാനിരിക്കുകയാണ്. 12 ബില്യൺ യു.എസ്. ഡോളറാണ് വാറ്റ് നിലവിൽ വരുന്നതോടെ യു.എ.ഇ. സർക്കാർ ആദ്യവർഷം പ്രതീക്ഷിക്കുന്ന വരുമാനം. ആഭ്യന്തര വളർച്ചനിരക്കിൽ 0.8 ശതമാനം വളർച്ചയാണിത് കാണിക്കുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com