Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഓഖി ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായവരിൽ മൂന്നു പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ആലപ്പുഴയ്ക്കും കൊച്ചിക്കും ഇടയിൽ വെച്ചാണ് മൂന്ന് മൃതദേഹവും ലഭിച്ചത്. തീരസേന നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹവും ആലപ്പുഴ പുറം കടലിൽ നിന്ന് ഒരു മൃതദേഹവുമാണ് കണ്ടെടുത്തത്. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് എട്ട് ദിവസം പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണത്തിൽ കൃത്യത വരുത്താൻ സർക്കാരിന് കഴിയാത്തത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പരമ്പാരഗത വള്ളങ്ങളിലും ചെറുബോട്ടുകളിലുമായി നിരവധി ആളുകൾ കടലിൽ പോയിട്ടുണ്ടെന്നാണ് ലത്തീൻ അതിരൂപത അറിയിച്ചിരുന്നത്. കടലിൽ നിരവധി ബോട്ടുകൾ കുടുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട് കരയ്ക്ക് എത്തിയവരും അറിയിച്ചു. എന്നാൽ, കൊച്ചി കേന്ദ്രീകരിച്ച്നാവിക സേനയുടെയും വ്യോമസേനയുടെയും തീരദേശ സേനയുടെയും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. 92 പേരെ ഇനി കണ്ടെത്താനുള്ളു എന്നാണ് റവന്യു വകുപ്പ് നൽകിയിരുന്ന കണക്ക്. എന്നാൽ, 200 ഓളെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നായിരുന്നു ലത്തീൻ രൂപതയുടെ വാദം. ഇതേതുടർന്ന് കാണാതായവരെ സംബന്ധിച്ച് പുതിയ പട്ടിക തയാറാക്കാൻ വിലേജ് ഓഫീസുകൾക്ക് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. തിരുവനന്തപുരത്ത് നിന്നു മാത്രം 201 പേർ കടലിൽ പോയിട്ടുണ്ടെന്നും ഇതിൽ ചെറുവള്ളങ്ങളിൽ പോയിട്ടുള്ള 108 പേരുടെ കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്നും ലത്തീൽ രൂപത അറിയിച്ചിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com