Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മൂന്നാര്‍: സിപിഐയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

തിരുവനന്തപുരം: കുറഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതിസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെസിപിഐ നേതാവ് നൽകിയഹർജിയിൽസംസ്ഥാന സർക്കാരിന് ഹരിത ട്രൈബ്യൂണലിന്റെനോട്ടീസ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എതിർ കക്ഷികളാക്കിസിപിഐ സംസ്ഥാന നിർവാഹക സമിതിയംഗം പി. പ്രസാദാണ് ഹർജി നൽകിയത്. മൂന്നാറിലെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം സർക്കാർ വിശദീകരിക്കണമെന്ന് ട്രൈബ്യൂണൽ നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു. ജനുവരി 12 ഹർജി വീണ്ടും പരിഗണിക്കും. മൂന്നാറിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ഉൾപ്പടെ കൈയേറ്റം വ്യാപകമാണെന്നുംഈ കൈയേറ്റം ഒഴിപ്പിച്ച് അതീവ പരിസ്ഥിതി ദുർബലമായ ഈ മേഖല സംരക്ഷിക്കണമെന്നും പി.പ്രസാദ് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.സംസ്ഥാന ചീഫ് സെക്രട്ടറിയും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഹർജിയിൽ എതിർ കക്ഷികളാണ്. വനം വകുപ്പിനും ഇവിടെ യാതൊരു നിയന്ത്രണവുമില്ല. രാഷ്ട്രീയക്കാരടക്കം വലിയ സ്വാധീനമുള്ളവർ ഭൂമിക കൈയടക്കിയിരിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.12 പേജുള്ള ഹർജിയാണ് ഹരിത ട്രൈബ്യൂണലിൽ നൽകിയിട്ടുള്ളത്. കൈയേറ്റക്കാരുടെ രാഷ്ട്രീയ പിൻബലം ഒഴിപ്പിക്കലിന് തടസ്സം നിൽക്കുന്നുവെന്നുംഒഴിപ്പിക്കലിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കണമെന്നുമാണ് പി. പ്രസാദിന്റെ ആവശ്യം. പാർട്ടിയുടെ പിന്തുണയോടെയാണ് തന്റെ നീക്കമെന്നുംപാർട്ടി തന്നെ ചുമതലപെടുത്തുകയായിരുന്നെന്നുംപി. പ്രസാദ് പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com