Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിവീഴ്ത്തി തീകൊളുത്തി കൊന്ന് വീഡിയോ പ്രചരിപ്പിച്ചു

രാജ്സമന്ദ്(രാജസ്ഥാൻ): ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം തീകൊളുത്തിക്കൊന്നു. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു. പശ്ചിമബംഗാൾ സ്വദേശിയും രാജ്സമന്ദിൽ കരാർ ജീവനക്കാരനുമായ മുഹമ്മദ് അഫ്രസുൽ എന്ന യുവാവാണ് ക്രൂരമായി അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. പ്രദേശവാസിയായ ശംഭുലാൽ രേഗർ ആണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോലി നൽകാമെന്നുപറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയും മഴു ഉപയോഗിച്ച് ശരീരത്തിൽ വെട്ടി നിലത്തു വീഴ്ത്തുകയുമായിരുന്നു. തുടർന്ന് തീകൊളുത്തി. ആക്രമത്തിൽ നിലത്തുവീണ അഫ്രസുൽ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് കൊലപാതകി വീഡിയോയിൽസംസാരിക്കുന്നുമുണ്ട്.കൊലപാതകം മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് ശംഭുലാലിന്റെ സുഹൃത്താണ്. ശംഭുലാലിന്റെ സഹോദരിയുമായി മുഹമ്മദ് അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പകുതിയോളം കത്തിക്കരിഞ്ഞ മൃതദേഹവും ഒരു മഴുവും സ്കൂട്ടറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാജ്നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രദ്ധിക്കുക, വീഡിയോ അസ്വസ്ഥതയുണ്ടാക്കിയേക്കാം- It is shocking how he killed the man and made a video of it. Accused has been arrested and a special investigation team (SIT) has been set up for investigation in the case: Gulab Chand Kataria, #Rajasthan Home Minister on incident in Rajsamand where a man was burnt to death. pic.twitter.com/4d7vbPc3NH — ANI (@ANI) December 7, 2017

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com