Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പി.വി അന്‍വറിനോട് സ്പീക്കര്‍ വിശദീകരണം തേടും

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി അൻവറിനോട് വിശദീകരണം തേടുമെന്ന് നിയമസഭാ സ്പീക്കർ. നിയമസഭാ പരിസ്ഥിതി സമിതി അംഗമായിരിക്കെ നിയമലംഘനങ്ങൾ നടത്തിയതിനെക്കുറിച്ചുള്ള പരാതിയിലാണ് വിശദീകരണം തേടുന്നത്. കോൺഗ്രസ് നേതാവ് വിഎം സുധീരന്റെ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരൻ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി സമിതിയിൽ അംഗമാണ് പി.വി അൻവർ. ഈ സ്ഥാനത്ത് ഇരുന്നുകൊണ്ട് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന നടപടികൾ സ്വീകരിച്ചു എന്നാണ് പരാതി. നിയമലംഘനങ്ങൾ സംബന്ധിച്ച് ആരോപണങ്ങൾ പുറത്തുവന്ന് മാസങ്ങൾക്കു ശേഷമാണ് ആദ്യമായി അൻവറിനെതിരെ ഒരു നടപടിയുണ്ടാകുന്നത്. മലപ്പുറം കക്കാടംപൊയിലിൽ അനുമതിയില്ലാതെ പാർക്ക് നിർമിക്കുകയും കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തതായി പി. വി അൻവറിനെതിരായി ആരോപണമുയർന്നിരുന്നു. പാർക്ക് നിർമാണത്തിനായി മല ഇടിച്ചുനിരത്തുകയും ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് അനധികൃത ചെക്ക് ഡാം നിർമിക്കുകയും ചെയ്തതായും ആരോപണമുണ്ട്. അനുമതിയില്ലാതെ റോപ് വേ നിർമിക്കുകയും കളക്ടറുടെ സ്റ്റോപ് മെമ്മോ അവഗണിച്ച് റസ്റ്റോറന്റ് നിർമിക്കുകയും ചെയ്തത് സംബന്ധിച്ചും അൻവർ അന്വേഷണം നേരിടുന്നുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com