Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'യുദ്ധതത്പരരായ' ഇന്ത്യയുമായി സമാധാന ബന്ധം ആഗ്രഹിക്കുന്നു-പാക് സൈനിക മേധാവി

കറാച്ചി: ഇന്ത്യയോട് സമാധാനപരമായ ബന്ധം പുലർത്താൻ തങ്ങൾക്ക് താൽപര്യമുണ്ടെന്ന് പാകിസ്താൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്വ. എന്നാൽ അതിന് ഇന്ത്യയുടെ കൂടി സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള യഥാർഥ താൽപര്യം പാകിസ്ഥാൻ പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ല. അയൽ രാജ്യങ്ങളുമായുള്ള പാകിസ്താന്റെ ബന്ധം ഇപ്പോഴും അസ്ഥിരാവസ്ഥയിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുവശത്ത് യുദ്ധതൽപരരായ ഇന്ത്യയും മറ്റൊരുഭാഗത്ത് അസ്ഥിരാവസ്ഥയിലുള്ള അഫ്ഗാനിസ്താനുമാണുള്ളത്. ചരിത്രപരമായ കെട്ടുപാടുകളും പ്രതികൂലമായ ഏറ്റുമുട്ടലുകളും മൂലം മേഖല കലുഷിതമായിത്തന്നെ തുടരുകയാണെന്നും ബജ്വ പറഞ്ഞു. പാകിസ്താനെ അസ്ഥിരമാക്കുന്നതിന് ശത്രുക്കൾ ലക്ഷ്യംവയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ കറാച്ചിയെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കറാച്ചിയുടെ സാമ്പത്തികമായ പഴയ പ്രതാപത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും ഖമർ ജാവേദ് ബജ്വ പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com