Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജി.എസ്.ടി വരും- അരുണ്‍ ജെയ്റ്റ്‌ലി

വാഷിങ്ടൺ: രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴിൽ കൊണ്ട് വരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ഇതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് റിയൽ എസ്റ്റേറ്റിനെയും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്നത്. വിഷയം നവംബർ-9ന് ഗുവാഹാട്ടിയിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന ശിൽപശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ചില സംസ്ഥാനങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരാൻ നിർബന്ധിക്കുന്നുണ്ട്. ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നാണ് താൻ കരുതുന്നതെന്നുംധനമന്ത്രി പറഞ്ഞു. ഇതിന് ചില സംസ്ഥാനങ്ങൾ അനുകൂലമാണ് മറ്റ് ചിലർ അനുകൂലവുമല്ല. അതുകൊണ്ട് തന്നെ ഇതിൽ ഗൗരവമായി ചർച്ച നടത്തേണ്ടതുണ്ട്. ഭൂമിയിടപാടിനെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവന്നാൽ അത് ഭൂമിവാങ്ങുന്നവർക്ക് ഏറെ ഗുണം ചെയ്യും. കള്ളപ്പണത്തിന്റെ വലിയ തോതിൽ വരവ് തടയാൻ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 12 ശതമാനമെങ്കിലും ജി.എസ്.ടി റിയൽ എസ്റ്റേറ്റ് മേഖലയിൽ ചുമത്താം. എന്നിരുന്നിട്ട് പോലും ഈ മേഖല ഇപ്പോൾ ജി.എസ്.ടിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. ചിലർക്ക് നോട്ട് നിരോധനത്തിന്റെ യഥാർഥ ലക്ഷ്യത്തെ ഇപ്പോഴും മനസ്സിലായിട്ടില്ല. ഇത് ആരുടേയും സമ്പത്ത് പിടിച്ചെടുത്തിട്ടില്ല. ബാങ്കിൽ അന്ന് നിക്ഷേപമുള്ളവർക്കൊന്നും ഇതുവരെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com