Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മുന്‍ കേന്ദ്രമന്ത്രിയുടെ മകനും തന്നെ ഉപകരണമാക്കി-സരിത എസ് നായര്‍

തിരുവനന്തപുരം: സോളാർ കേസിൽ വിവാദങ്ങൾക്ക് തുടക്കമിട്ട സരിത എസ് നായർ മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രമുഖ വ്യക്തിയുടെ മകനെതിരേയും ആരോപണവുമായി രംഗത്ത്. അവരുടെ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ പുതിയ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സോളാർ കേസുമായി ബന്ധമില്ലാത്ത മറ്റ് ചില കാര്യങ്ങളിലാണ് അവർ തന്നെ ഉപകരണമാക്കിയത്. ഇക്കാര്യങ്ങളെല്ലാം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സോളാറുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ മാത്രമല്ല ഇവർക്ക് ബിസിനസ് ഉള്ളത്. മാഫിയാ ബിസിനസ് ഉണ്ടെന്നും സരിത ആരോപിച്ചു. ഇതിലെ ഒന്ന് രണ്ട് കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയത്. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ മകൻ മാത്രമല്ല അന്യ സംസ്ഥാനത്തിൽ നിന്നുള്ളവരടക്കം ഇതിൽ ഉൾപെട്ടിട്ടുണ്ട്. തനിക്ക് സോളാർ ബിസിനസ് മാത്രമാണുണ്ടായിരുന്നത്. പക്ഷെ അതോടൊപ്പം നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫ്രീലാൻസായി ചെയ്ത് പോരുന്നുണ്ടായിരുന്നു. പലർക്കും തന്റെ ബന്ധം ഉപയോഗിച്ച് ഇന്ത്യക്ക് പുറത്ത് നിന്ന് പോലും നിക്ഷേപകരെ കണ്ടെത്തി നൽകുമായിരുന്നു. അങ്ങനെ താൻ ഇതിൽ കരുവാകുകയായിരുന്നുവെന്നും സരിത പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com