Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
റോഡപകടങ്ങള്‍ ആയുധമാക്കി കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി

ബെംഗളൂരു: ബെംഗളൂരുവിൽ തുടർച്ചയായുണ്ടാകുന്ന റോഡ് അപകടങ്ങളും റോഡിന്റെ ശോചനീയവസ്ഥയും രാഷ്ട്രീയ ആയുധമാക്കി ബിജെപിയുടെ പ്രക്ഷോഭം. കർണാടകയിൽ ഒക്ടോബർ മാസം മാത്രം നാലുപേരാണ് റോഡപകടത്തിൽ മരിച്ചത്. റോഡിന്റെ മോശം അവസ്ഥയാണ് ഇതിന് കാരണമെന്നാണ് ബിജെപിയുടെ ആരോപണം. തുടർച്ചയായുണ്ടായ മരണത്തെ അപലപിച്ചും കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ചും ഇന്ന് ബിജെപി ബെംഗളൂരുവിൽ പ്രതിഷേധ റാലി സംഘിടിപ്പിക്കുന്നുണ്ട്. റോഡപകടങ്ങളിലുണ്ടായ മരണം തന്നെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, ഇപ്പോഴും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഴിമതി നടത്തുന്നതിന്റെ തിരക്കിലാണ്. മുഖ്യമന്ത്രിയുടെ കഴിവ് കേടിന്റെ ഫലമായി നിഷ്കളങ്കരായ ജനങ്ങളുടെ ജീവൻ പൊലിയുകയാണെന്നും മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പ ആരോപിച്ചു. എന്നാൽ, സംസ്ഥാനത്തുണ്ടായ കനത്ത മഴയാണ് റോഡ് തകരാൻ കാരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പത്ത് ദിവസത്തിനകം നഗരത്തിന്റെ വിവിധ റോഡുകളിലെ കുഴികൾ നികത്താൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡിന്റെ ശോചനീയവസ്ഥയിൽ സർക്കാർ നിരുത്തരവാദപരമായ വാദങ്ങൾ നിരത്തുകയാണ്. റോഡ് നിർമാണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തിയിരുന്നെങ്കിൽ റോഡുകൾ മഴയെ അതിജീവിക്കുമായിരുന്നുവെന്നും മുൻ മന്ത്രി കെ.എസ് ഈശ്വരപ്പ കുറ്റപ്പെടുത്തി. റോഡിലെ കുഴിയിൽ വീഴാതെ സ്കൂട്ടർ വെട്ടിക്കുന്നതിനിടെ ട്രെക്ക് ഇടിച്ച് ചൊവ്വാഴ്ച വീണ എന്ന യുവതി കൊല്ലപ്പെട്ടിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com