Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജിയോ ഓഫര്‍: 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മുഴുവന്‍തുകയും തിരികെ നല്‍കും

മുംബൈ: ദീപാവലിയോടനുബന്ധിച്ച് മൊബൈൽ റീച്ചാർജിന് 100 ശതമാനം കാഷ്ബാക്ക് ജിയോ പ്രഖ്യാപിച്ചു. ധൻ ധനാ ധൻ ഓഫർ പ്രകാരം 399 രൂപ റീച്ചാർജ് ചെയ്യുമ്പോഴാണ് അത്രയുംതന്നെതുക വൗച്ചറുകളായി തിരിച്ചുനൽകുക. ഇതുപ്രകാരം ലഭിക്കുന്ന 50 രൂപയുടെ എട്ട് വൗച്ചറുകൾ ഓരോന്നുവീതം ഓരോതവണ റീച്ചാർജ് ചെയ്യുമ്പോഴും ഉപയോഗിക്കാം. ഒക്ടോബർ 12 ആരംഭിച്ച ഓഫർ ദീപാവലിയുടെ തലേദിവസമായ ഒക്ടോബർ 18ന് അവസാനിക്കും. 399 രൂപയുടെ ധൻ ധനാ ധൻ ഓഫർ പ്രകാരം 84 ജി.ബി ഡാറ്റ(ഒരു ദിവസം ഒരു ജി.ബി), സൗജന്യ എസ്എംഎസ്, കോളുകൾ എന്നിവയാണ് ലഭിക്കുക. കാലാവധിയാകട്ടെ 84 ദിവസവും. 50 രൂപയുടെ എട്ട് വൗച്ചറുകൾ പ്രകാരം 400 രൂപയാണ് കാഷ്ബാക്കായി ലഭിക്കുക. നവംബർ 15നുശേഷം നടത്തുന്ന 309 രൂപയോ അതിനുമുകളിലോഉള്ള റീച്ചാർജുകൾക്ക് ഓരോ വൗച്ചറുകൾ ഉപയോഗിക്കാം. അതായത് 309 രൂപയ്ക്ക് റീച്ചാർജ് ചെയ്യുമ്പോൾ 259രൂപ നൽകിയാൽ മതിയാകും. നിലവിൽ പ്ലാൻ കാലാവധി ഉള്ളവർക്കും റീച്ചാർജ് ചെയ്യാം. കാലാവധി തീരുന്നമുറയ്ക്ക് പുതിയ ഓഫർ പ്രാബല്യത്തിലാകും. മൈ ജിയോ ആപ്പ്, ജിയോഡോട്ട്കോം, ജിയോ സ്റ്റോറുകൾ, മറ്റ് ഓൺലൈൻ പ്ലാറ്റുഫോമുകൾ എന്നിവ വഴി റീച്ചാർജ് ചെയ്യുമ്പോഴും ഈ ആനുകൂല്യം ലഭിക്കും. ഒക്ടോബർ 19നുശേഷം താരിഫ് പ്ലാനുകൾ പരിഷ്കരിക്കാനും ജിയോയ്ക്ക് പദ്ധതിയുണ്ട്. എന്നാൽ ഇതേക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com