Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മാര്‍ത്താണ്ഡം കായല്‍: സ്റ്റോപ് മെമ്മോ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മാർത്താണ്ഡം കായൽ നികത്തുന്നത് തടയണമെന്നും സ്റ്റോപ് മെമ്മോ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി. റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ നിലവിലുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. സ്റ്റോപ് മെമ്മോ നിലവിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാക്കുന്നതിനാണ് ഇന്ന് കോടതി കേസ് പരിഗണിച്ചത്. സ്റ്റേറ്റ് അറ്റോർണിയാണ്സർക്കാരിനുവേണ്ടി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. തഹസിൽദാറുടെ നിർദ്ദശത്തിൽ വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. ഇത് കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. നികത്തിയ മണ്ണ് എടുത്തുമാറ്റണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. മാർത്താണ്ഡം കായലുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന കാര്യം റവന്യു വകുപ്പ് ഉറപ്പുവരുത്തണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. 10 ദിവസത്തിനു ശേഷം കേസിൽ വിശദമായ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. നികത്തിയ ഭൂമിയിൽ ഇട്ടിട്ടുള്ള മണ്ണ് എടുത്തുമാറ്റണം എന്നതടക്കമുള്ള സർക്കാരിന്റെ നിർദ്ദേശങ്ങളിൽ തുടർ നടപടികൾ ആലോചിക്കുന്നതിനാണ് 10 ദിവസത്തിനു ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി തോമസ് ചാണ്ടി അടക്കമുള്ള എതിർ കക്ഷികൾക്ക് അവരുടെ ഭാഗം വിശദീകരിക്കാനും അവസരം നൽകും. മാർത്താണ്ഡം കായൽ കയ്യേറ്റത്തിൽ ഹൈക്കോടതി നിർദ്ദേശമനുസരിച്ച് നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികൾ സ്വീകരിച്ചിരുന്നു. നിലം നികത്തിയതിൽ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം ഉൾപ്പെടുന്നത് അന്വേഷിക്കുന്നത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർ നിയമോപദേശം തേടുകയും ചെയ്തിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള റംസാർ മേഖലയിലാണ് മാർത്താണ്ഡം കായൽ. സർക്കാർ ഭൂമി ഉൾപ്പെടുന്ന മേഖല മണ്ണിട്ടു നികത്തിയെന്നാണ് ആരോപണം. തോമസ് ചാണ്ടിയുടെ നിയന്ത്രണത്തിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി മാർത്താണ്ഡത്ത് അഞ്ച് സെന്റ് വീതമുള്ള 64 പ്ലോട്ടുകളും ഇതിനിടയിലുള്ള ഒന്നര മീറ്റർ സർക്കാർ റോഡും കയ്യേറിയെന്നാണ് ആരോപണം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com