Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇന്ത്യ-ന്യൂസീലന്‍ഡ് ടിട്വന്റി: ടിക്കറ്റ് വില്‍പന 16 മുതല്‍

തിരുവനന്തപുരം: ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ തിരുവനന്തപുരത്ത് നടക്കുന്ന ടിട്വന്റി ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപന ഒക്ടോബർ 16 ന് ആരംഭിക്കും. 29 വരെയാണ് വിൽപന. ഫെഡറൽ ബാങ്കിന്റെയും (www.federalbank.co.in) കേരള ക്രിക്കറ്റ് അസോസിയേഷന്റെയും www.keralacricketassociation.com) വെബ്സൈറ്റ് വഴി ടിക്കറ്റ് ലഭിക്കും. ഓൺലൈൻ ടിക്കറ്റുകൾ നവംബർ അഞ്ച് മുതൽ വഴുതക്കാട്ടുള്ള ഫെഡറൽ ബാങ്ക് കോട്ടൺഹിൽ ശാഖയിലോ സ്പോർട്സ് ഹബ്ബിന്റെ ഒന്നാം നമ്പർ ഗേറ്റിലുള്ള (കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിന് മുൻവശം) പ്രത്യേക ടിക്കറ്റ് കൗണ്ടറിലൂടെയോ ഒറിജിനൽ ടിക്കറ്റുകളാക്കി മാറ്റണം. ഫെഡറൽ ബാങ്കിന്റെ 41 തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ30 മുതൽ ടിക്കറ്റ് ലഭിക്കും. പ്രീമിയം ചെയർ-2000 രൂപ, ലോവർ ലെവൽ-1000 രൂപ, അപ്പർ ലെവൽ-700 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. അപ്പർ ലെവലിൽ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവുണ്ട്. വിദ്യാർഥികൾക്ക് 700 രൂപയുടെ 5000 ടിക്കറ്റുകൾ 350 രൂപ നിരക്കിൽ നൽകും. ടിക്കറ്റിന് ഇളവ് ലഭിക്കുന്നതിനായി സ്കൂൾ, കോളേജ് അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കണം. മത്സരദിവസം പ്രവേശന കവാടത്തിൽ തിരിച്ചറിയൽ കാർഡും കാണിക്കണം. ഇന്ത്യ, ന്യൂസീലൻഡ് ടീമുകൾ രാജ്കോട്ടിൽ നിന്ന് രാത്രി 11.30 ഓടെ പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ തിരുവനന്തപുരത്ത് എത്തും. ന്യൂസീലൻഡ് ടീം തിങ്കളാഴ്ച കാലത്ത് ഒൻപത് മണി മുതലും ഇന്ത്യൻ ടീം ഉച്ചയ്ക്ക് രണ്ട് മണി മുതലും സ്പോർട്സ് ഹബ്ബിൽ പരിശീലനം നടത്തും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നവംബർ ഏഴിന് വൈകീട്ട് ഏഴ് മണി മുതലാണ് മത്സരം. കാണികൾക്ക് നാല് മണി മുതൽ സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശനം അനുവദിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. നവംബർ ഒന്നിന് ന്യൂഡൽഹിയിലാണ് പരമ്പരയിലെ ആദ്യ ടിട്വന്റി മത്സരം. നാലിനാണ് രണ്ടാം മത്സരം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com