Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചന്ദ്രനില്‍ വീടുനല്‍കുമെന്നായിരിക്കും അടുത്ത വാഗ്ദാനം: മോദിയെ പരിഹസിച്ച് രാഹുല്‍

ഗാന്ധിനഗർ: 2028ൽ ഓരോ ഗുജറാത്തിക്കും ചന്ദ്രനിൽ ഒരു വീട് നൽകുമെന്നും 2030നുള്ളിൽ മോദി ചന്ദ്രനെ തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരുമെന്നും പറഞ്ഞ് മോദിക്ക് നേരെ രാഹുൽ ഗാന്ധിയുടെ പരിഹാസ വർഷം.തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിൽപര്യടനം നടത്തുന്നതിനിടെയാണ്കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ചത്. 2022ഓടു കൂടി ഗുജറാത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുമെന്നാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. 22 വർഷം ഭരിച്ചിട്ട് ദാരിദ്ര്യം തുടച്ച് നീക്കാൻ ഒന്നും ചെയ്യാതിരുന്നവരാണ് ഇപ്പോൾ ഇത് പറയുന്നത്. അതു കൊണ്ട് തന്നെ അടുത്തതായി അദ്ദേഹം പറയാൻ പോവുന്ന കാര്യം ഞാൻ പറയാമെന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽ ഗാന്ധി മോദിയെപരിഹസിച്ചത്. 2025ഓടു കൂടി ഓരോ ഗുജറാത്തിയെയും അദ്ദേഹം ചന്ദ്രനിലേക്ക് പറഞ്ഞയയ്ക്കും, 2028ൽ ചന്ദ്രനിലുള്ള ഓരോരുത്തർക്കും അദ്ദേഹം സ്വന്തമായി വീട് നൽകും. എന്നിട്ട് 2030ഓടു കൂടി ചന്ദ്രനെത്തനെ അദ്ദേഹം ഇന്ത്യയിലേക്ക്കൊണ്ടു വരും, സദസ്സിനെ ഇളക്കി മറിച്ചു കൊണ്ട് രാഹുൽ ഗന്ധി പ്രസംഗം തുടർന്നു. തന്റെ ഗുജറാത്ത്പര്യടനത്തിലുടനീളം അമിത്ഷായുടെ മകൻ ജയ് ഷായ്ക്ക നേരെ ഉയർന്ന ആരോപണം രാഹുൽ ആയുധമാക്കി.മധ്യഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ പ്രദേശത്തെ കേന്ദ്രീകരിച്ചായിരുന്നു രാഹുലിന്റെ പര്യടനം. പാവപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് വേണ്ടി മോദി എന്താണ് ചെയ്തതെന്നും രാഹുൽ ചോദിച്ചു. ചില ആദിവാസി ബാലൻമാരെ ഞാൻ കണ്ടിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അഞ്ചു ലക്ഷം രൂപ അടക്കാനാവാതെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിന്റെ ദുഃഖത്തിലായിരുന്നു അതിലൊരാൾ. പണമില്ലാത്തിനാൽ അവനോട് അവന്റെ അച്ഛനാണ് പഠനം നിർത്താൻ ആവശ്യപ്പെട്ടത്. ഈ ബാലന് വേണ്ടി മോദി എന്താണ് ചെയ്തത്, രാഹുൽ ചോദിച്ചു. യുപിഎ സർക്കാർ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി 35000 കോടി രൂപ തൊഴിൽ ഉത്പാദനത്തിനായി സംസ്ഥാനത്തിന് നൽകിയപ്പോൾ മോദി നാനോ കാർ പ്ലാന്റ് തുടങ്ങാൻ ടാറ്റയ്ക്ക് 33000 കോടിയാണ് നൽകിയത്. അയാൾ നിങ്ങളുടെ ഭൂമിയും വെള്ളവും എല്ലാം തട്ടിപ്പറിച്ച് വ്യവസായികൾക്ക് പകുത്തു നൽകുകയായിരുന്നുവെന്നുംരാഹുൽ കുറ്റപ്പെടുത്തി.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com