Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കോണ്‍ഗ്രസുകാര്‍ സരിതയെ നേതാവായി തിരഞ്ഞെടുക്കണം-കുമ്മനം രാജശേഖരന്‍

കോഴിക്കോട്: സോളാർ കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരേ കേസെടുത്ത സാഹചര്യത്തിൽ പുന:സംഘടന പട്ടിക ഒഴിവാക്കി സരിതയെ നേതാവായി തിരഞ്ഞെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നേതാക്കന്മാരെല്ലാം ജയിലിലായാൽ ആരെ പ്രസിഡന്റാക്കും എന്ന തർക്കത്തിന് പരിഹാരമായി. സോളാർ കേസിൽ തട്ടിപ്പിനും, വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിതെന്നും കുമ്മനം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേസിലുൾപ്പെട്ട നേതാക്കന്മാർ ജനപ്രതിനിധി പദവികൾ രാജിവയ്ക്കണം. സ്വയം ആദർശവാനായി ചമയുന്ന എ.കെ ആന്റണി ഉമ്മൻചാണ്ടിയും, തിരുവഞ്ചൂരും ഉൾപ്പടെയുള്ളവരോട് രാഷ്ട്രീയം മതിയാക്കണമെന്ന് പറയുവാനുള്ള ആർജവം കാണിക്കണം. ജനരക്ഷാ യാത്രയെ വിലാപയാത്രയെന്നും രാക്ഷസ യാത്രയെന്നും പറഞ്ഞു കളിയാക്കിയ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ സ്വയം പരിഹാസ്യരായി. കോൺഗ്രസിന്റെ നടക്കാൻ ഇരിക്കുന്ന യാത്ര വിലാപയാത്രയായി നടത്തേണ്ട ഗതികേടിലാണ് നേതാക്കളെന്നും കുമ്മനം കുറിച്ചു. സോളാർ കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുത്തത് നല്ലതാണ്. പക്ഷേ ആദർശ രാഷ്ട്രീയത്തെക്കുറിച്ച് പറയാൻ പിണറായിക്ക് അവകാശമില്ല. സർക്കാർ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരേ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. മാർത്താണ്ഡം കായലിലെ അഴിമതി ചെളിയിൽ മുങ്ങിക്കുളിച്ച ചാണ്ടിയെ തോളിലെടുത്ത് വച്ചാണ് പിണറായി ഭരിക്കുന്നത്. ലൗജിഹാദ് കേരളത്തിലുണ്ട്. കമ്യൂണിസ്റ്റ് കുടുംബങ്ങളും അതിന് ഇരകളാകുന്നുണ്ട്. മകളെ കാണാതായ തിരുവനന്തപുരം സ്വദേശി ബിന്ദു ചെങ്കൊടി കൈയിലേന്തിയവളായിരുന്നു. അഖിലയുടെ പിതാവായ വൈക്കം സ്വദേശി അശോകനും കമ്യൂണിസ്റ്റായിരുന്നു. അഖിലയുടെ ഭർത്താവിന്റെ തീവ്രവാദ ബന്ധങ്ങളെപ്പറ്റി വ്യക്തമായ തെളിവ് എൻഐഎ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ക്രിസ്ത്യൻ സംഘടനകളും പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി തങ്ങളുടെ മകളെ സിറിയയിലേക്ക് കൊണ്ട് പോയാൽ ഏത് രീതിയിൽ പ്രതികരിക്കുമെന്നും കുമ്മനം ചോദിച്ചു. പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com