Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'മൃതസഞ്ജീവനി'യില്‍ വിശ്വാസമില്ല; രോഗികള്‍ അവയവം തേടുന്നത് വാട്ട്‌സാപ്പിലൂടെ

കേരളത്തിൽ അവയവദാനത്തിന് ആളില്ല - അന്വേഷണപരമ്പര എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, ഒമ്പതുവയസുകാരിക്ക് അടിയന്തരമായി കരൾ വേണം. ഒ പോസിറ്റീവ് ഗ്രൂപ്പിലുള്ള, കരൾ ദാനം ചെയ്യാൻ താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. ഈ സന്ദേശം ഷെയർ ചെയ്ത് ഒരു പെൺകുഞ്ഞിന്റെ ജീവൻ രക്ഷിക്കുക... അവിചാരിതമായി വാട്ട്സാപ്പിലേക്ക് വന്ന ഈ സന്ദേശത്തിൽ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ കുട്ടിയുടെ ബന്ധുവായ സോബിനാണ് സംസാരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച തിരുവല്ല ഓതറ സ്വദേശിയായ നേഹ എന്ന പെൺകുട്ടിക്ക് വേണ്ടിയാണ് ദാതാക്കളെ തേടിയിരുന്നത്. പത്തിനും ഇരുപതിനും ഇടയ്ക്ക് പ്രായമുള്ള ദാതാക്കളായിരുന്നു ഉത്തമമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത്, കൗൺസിലിങ് ഉൾപ്പെടെയുള്ള സർക്കാർ നടപടികൾക്കായി കാത്തുനിൽക്കാൻ സമയവും ഉണ്ടായിരുന്നില്ല. കുട്ടിയുടെ നില ഓരോ ദിവസം കഴിയുംതോറും വഷളായിക്കൊണ്ടിരിക്കുന്നു. Related Read -ഒന്നാം ഭാഗം - അവയവത്തിനു വേണ്ടി ആളുകളെ കൊല്ലുന്നുണ്ടോ? കേരളത്തിൽ അവയവദാനം കുറയാൻ കാരണമെന്ത്? മൃതസഞ്ജീവനിയുടെ നടപടിക്രമങ്ങളും വ്യക്തമായി അറിയില്ലായിരുന്നു എന്നും സോബിൻ പറഞ്ഞു. പിന്നീട് അന്വേഷിച്ചപ്പോൾ, കൗൺസലിങ് പോലുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ് അവയവം ലഭിക്കുമ്പോഴേക്കും ഒരു മാസമെങ്കിലും എടുക്കും എന്നറിഞ്ഞു. വൃക്കയൊക്കെയാണെങ്കിൽ ഡയാലിസിസ് ചെയ്ത് കാത്തിരിക്കാമായിരുന്നു. എന്നാൽ കരളാകുമ്പോൾ അതൊന്നും സാധ്യമല്ലാത്തതിനാൽ അതിന് മുതിർന്നില്ല. ആദ്യം വാട്ട്സാപ്പിലൂടെ ദാതാക്കളെ തേടിയെങ്കിലും പിന്നീട് കുട്ടിയുടെ അമ്മയുടെ കരൾ എടുക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വീകർത്താവിന് പ്രായം കുറവായതിനാൽ അമ്മയുടെ കരൾ ചേരാനുള്ള സാധ്യത പകുതി മാത്രമാണ്. എന്നാൽ അടിയന്തരമായതിനാൽ ആ പകുതി സാധ്യത ഉപയോഗിക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. 25 ലക്ഷത്തിന് മുകളിൽ ചിലവ് വരുമെന്നും പണം സംഘടിപ്പിക്കുന്ന തിരക്കിലാണെന്നും പറഞ്ഞ് സോബിൻ ഫോൺ വെച്ചു. Related Read -രണ്ടാം ഭാഗം - അവയവദാനത്തിൽ നിന്ന് ആളുകൾ അകന്നതെങ്ങനെ? നേഹയുടെ കരൾ മാറ്റശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ആരോഗ്യം വീണ്ടെടുത്തുവരുന്നുവെന്ന് പിന്നീട് അറിയാൻ സാധിച്ചു. അതേസമയം, സർക്കാർ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടമായി എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. നല്ല നാളുകൾ മടങ്ങിവരാൻ എന്തു ചെയ്യണം? കേരളത്തിൽ അവയവദാനപ്രചാരണത്തിന്റെ അമരക്കാരായ ഫാദർ ഡേവിസ് ചിറമേൽ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവർക്ക് പറയാനുളളത് കേൾക്കാം, അന്വേഷണപരമ്പരയുടെ അവസാനഭാഗത്തിലൂടെ

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com