Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പരോള്‍ അവസാനിച്ചു; ശശികല ജയിലിലേക്ക് മടങ്ങി

ബെംഗളൂരു: എഐഎഡിഎംകെ നേതാവ് വി.കെ. ശശികല ബെംഗളൂരു അഗ്രഹാര ജയിലിലേക്ക് മടങ്ങി. ചികിത്സയിൽ കഴിയുന്ന ഭർത്താവിനെ സന്ദർശിക്കുന്നതിനായി അനുവദിച്ചിരുന്ന പരോൾ അവസാനിച്ചതിനെ തുടർന്നാണ് ശശികല മടങ്ങിയത്. കരൾ, വൃക്ക എന്നീ അവയവങ്ങൾ മാറ്റിവെച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഭർത്താവ് എം. നടരാജനെ കാണാനായി അഞ്ച് ദിവസത്തെ പരോളായിരുന്നു കോടതി ശശികലയ്ക്ക് അനുവദിച്ചത്. ഈ മാസം ഏഴ് മുതൽ 11 വരെയാണ് ശശികലയ്ക്ക് കർശന ഉപാധികളോടെ അടിയന്തിര പരോൾ അനുവദിച്ചത്.ഇന്ന് ആറ് മണിക്ക് മുമ്പ് ജയിലിൽ മടങ്ങിയെത്തണമെന്നാണ് ശശികലയ്ക്ക് കോടതി നിർദേശം നൽകിയിരുന്നത്. റോഡ് മാർഗമാണ് ഇവർ ബംഗളൂരുവിലേക്ക് പോയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷയനുഭവിക്കുകയാണ്ശശികല.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com