Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തെളിവ് വേണം-ജയ്ഷായെ പ്രതിരോധിച്ച് ആര്‍എസ്എസ്

ഭോപ്പാൽ: ബിജെപി അധികാരത്തിലേറിയ ശേഷം ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവിൽ അവിശ്വസനീയമായ വളർച്ചയുണ്ടായെന്ന ആരോപണത്തിൽ നിലപാടു വ്യക്തമാക്കി ആർഎസ്എസ് രംഗത്ത്. ആരോപണങ്ങൾക്ക് തെളിവുകളുണ്ടാവണമെന്നും എന്നാലേ അന്വേഷണത്തിന് അർഥമുണ്ടാവൂ എന്നും ആർഎസ് എസ് അറിയിച്ചു. ഭോപ്പാലിൽ ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബേലയാണ് മാധ്യമങ്ങളോട് ആർഎസ്എസിന്റെ നിലപാട് വ്യക്തമാക്കിയത്. ആർക്കെങ്കിലും എതിരേ അഴിമതി ആരോപണമുണ്ടായാൽ അത് തീർച്ചയായും അന്വേഷിക്കപ്പെടണം. പക്ഷെ ആരോപണത്തിൽ തെറ്റ് ചെയ്തു എന്നതിന്റെ പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടായിരിക്കണം, ഹൊസബാലെ പറഞ്ഞു.ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഭരണത്തിലേറിയ ശേഷം അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയുടെ വരുമാനം 16000 മടങ്ങ് വർധിച്ചുവെന്ന് ദി വയർ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെത്തുടർന്ന് വയറിനെതിരെ 100കോടിയുടെ മാനനഷ്ടക്കേസാണ് ജയ്ഷാ നൽകിയത്. ജയ്ഷായുടെ കമ്പനിക്ക് ലഭിച്ച വായ്പകൾ സുതാര്യമാണെന്നും മുഴുവൻ പലിശയും നൽകി തിരിച്ചടവ് നടത്തിയിട്ടുണ്ടെന്നും ബിജെപിയെയും ജയ്ഷായെയും പ്രതിരോധിച്ച് ആർഎസ് എസ് വക്താവ് മാധ്യമങ്ങളോട് സംസാരിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com