Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാൽ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞത്. മുൻപും ഇപ്പോഴും തനിക്ക് യാതൊരു ഭയവുമില്ല. ഭരണപരമായി ഒരടിപോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന എൽഡിഎഫ്, കോൺഗ്രസിനും പ്രതിപക്ഷത്തിനും എതിരായി നടത്തുന്ന രാഷ്ട്രീയനീക്കമാണ് ഇപ്പോഴത്തേത്. ഒരിക്കലും പിന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നുംഇപ്പോഴത്തേതുപോലെതന്നെ മുന്നോട്ടുപോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എൽഡിഎഫിനെതിരായി കൂടുതൽ ശക്തമായി മുന്നോട്ടുപോകാൻ യുഡിഎഫിന് ശക്തിപകരുകയാണ് ഇത്തരം ആരോപണങ്ങൾ. പിണറായി സർക്കാർ ഇപ്പോൾ നടത്തിയിരിക്കുന്നത് തികച്ചും തെറ്റായ ഒരു നീക്കമാണ്. അവർക്ക് ഇതിന് രാഷ്ട്രീയമായി വലിയ വിലനൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച് എന്തുപറയാനാണ്? രണ്ടുമൂന്നു ദിവസംകൂടി കാത്തിരിക്കാം. സർക്കാർ ഇതുവരെ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ ഒന്നും പറയാൻ തയ്യാറായിട്ടില്ല. കൈക്കൂലിയോ ലൈംഗികാതിക്രമമോ സംബന്ധിച്ച് തനിക്കെതിരായി ഒരു സാക്ഷിയോ തെളിവോ ഇല്ല. തനിക്കെതിരായി കമ്മീഷനു മുന്നിൽ മൊഴി നൽകിയവരെല്ലാം നിക്ഷിപ്ത താത്പര്യമുള്ളവരാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പുതിയ സംഭവവികാസങ്ങൾ കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിനെ ഒരുവിധത്തിലും സ്വാധീനിക്കില്ലെന്നും ഉമ്മൻ ചാണ്ടി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com