Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ടി.പി വധം; ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം-കെ.കെ രമ

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ യു.ഡി.എഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്ന വി.ടി ബൽറാം എം.എൽ.എയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ രമ. വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ആർക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബൽറാം വെളിപ്പെടുത്തണം. ഒറ്റുകൊടുത്തവർ കാലത്തിനോട് കണക്ക് പറയേണ്ടിവരുമെന്നും രമ പറഞ്ഞു. സോളാർ കേസിൽമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും അടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്നറിപ്പോർട്ട് വന്നതിന് ശേഷമായിരുന്നു യു.ഡി.എഫ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വി.ടി ബൽറാം ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. കോൺഗ്രസ് നേതാക്കളെ സംബന്ധിച്ച് ടി.പി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗാഢാലോചന കേസ്നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീർപ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽ മതി റിപ്പോർട്ടെന്നായിരന്നു വി.ടി ബൽറാമിന്റെ പോസ്റ്റ്. ഇതിന് പ്രതികരണമായാണ് അന്വേഷണമാവശ്യപ്പെട്ട് കെ.കെ രമ രംഗത്തെത്തിയത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com