Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഗുര്‍മീതിന് പെണ്‍കുട്ടികളെ വേണം, എത്തിച്ചത് വനിതാ ഗുണ്ടകള്‍

ചണ്ഡീഗഡ്: ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്ക്വാഡും ലൈംഗിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ഗുർമീതിന് എല്ലാ രാത്രികളിലും പെൺകുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലിയെന്ന് ഇന്ത്യ ടുഡേ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ആശ്രമത്തിലെത്തുന്ന അനുയായികളിൽനിന്ന് പെൺകുട്ടികളെ വശീകരിച്ച് ഗുർമീതിന് എത്തിച്ചുനൽകിയിരുന്നത് ഇവരായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ഗുർമീതിന്റെ സാമ്രാജ്യത്തിൽ നിരന്തരം രാഷ്ട്രീയക്കാർ സന്ദർശകരായി ഉണ്ടായിരുന്നുവെന്നും ഇവരെ പെണ്ണും പണവും മദ്യവും നൽകി ഗുർമീത് സന്തോഷിപ്പിക്കാറുണ്ടായിരുന്നു. ഗുർമീതിന് പെൺകുട്ടികളെ എത്തിച്ചു നൽകുന്നതിന് പുറമെ അവർ രഹസ്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്റേതാണ്. രഹസ്യം മറ്റുള്ളവരോട് പറയുകയോ ഗുർമീതിനെ വിമർശിക്കുകയോ ചെയ്യുന്നവർക്ക് കൊടിയ മർദ്ദനം ഏൽക്കേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു. മാത്രമല്ല ആശ്രമത്തിൽ അനുയായികളായി എത്തുന്ന പെൺകുട്ടികളിൽ സുന്ദരികളായവരെ തിരഞ്ഞുപിടിച്ച് ഗുർമീതിന്റെ അടുത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെ ആശ്രമത്തിലെ മറ്റ് ജോലികൾ എൽപ്പിക്കും. ഗുർമീതിന്റെ വനിതാ സംഘം സന്യാസിനികളായാണ് അറിയപ്പെടുന്നത്. ആശ്രമത്തിനുള്ളിൽ ഇവരെ തിരിച്ചറിയാവുന്നത് പീഡനത്തിനിരയായ പെൺകുട്ടികൾക്ക് മാത്രമാണ്. അതേസമയം ഇവരിൽ ചിലരെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല, മാത്രമല്ല വനിതാ സംഘത്തിൽ പെട്ട ചിലർ ഇപ്പോഴും ആശ്രമത്തിനുള്ളിലുണ്ടെന്നും മറ്റുള്ളവർ ഗുർമീത് അറസ്റ്റിലായതിന് പിന്നാലെ രക്ഷപ്പെട്ടുവെന്നുമാണ് ഇന്ത്യ ടുഡെ റിപ്പോർട്ടിൽ പറയുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com