Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജപ്പാന്‍ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയില്‍

അഹമ്മദാബാദ്: രണ്ട് ദിവസത്തെ ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ന് ഇന്ത്യയിലെത്തും.ജപ്പാൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്ത്യ തയ്യാറായിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ത്യ-ജപ്പാൻ തമ്മിൽ നടക്കുന്ന പന്ത്രണ്ടാമത് ഉച്ചകോടിയാണ് ഇത്. അഹമ്മദാബാദിലെത്തുന്ന ഷിൻസോ ആബെ അഹമ്മദാബാദിലെ സബർമതി ആശ്രമവും സീതി സയ്യിദ് മസ്ജിദും അദ്ദേഹം സന്ദർശിക്കും. ജപ്പാൻ സഹകരണത്തോടെയുള്ള ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ തറക്കല്ലിടലും ഇരുവരും ചേർന്ന്നിർവ്വഹിക്കും.പ്രധാനമന്ത്രി മോദിക്കൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കുചേരും. എട്ട് കിലോമീറ്ററോളം നീളുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും സബർമതി ആശ്രമം വരെയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയുമായി ചേർന്ന് സംയുക്ത റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു. ജപ്പാനുമായുള്ള ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്നും വിവിധ മേഖലകളിൽ ജപ്പാനുമായുള്ള സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ഇരു പ്രധാനമന്ത്രിമാരുംതമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-ജപ്പാൻ പരസ്പരം സഹകരണത്തിലുള്ള വിവിധ പദ്ധതികൾ ധാരണയായേക്കും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com