Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകം; സി.ബി.എസ്.ഇ നിര്‍ദേശം സ്‌കൂളുകള്‍ അവഗണിച്ചു

ന്യൂഡൽഹി: അടുത്ത അധ്യയനവർഷം മുതൽ എൻ.സി.ഇ.ആർ.ടി.യുടെ (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) പാഠപുസ്തകം പഠിപ്പിക്കണമെന്ന സി.ബി.എസ്.ഇ.യുടെ നിർദേശം ഭൂരിഭാഗം സ്കൂളുകളും അവഗണിച്ചു. രാജ്യത്തെ പത്തുശതമാനം സ്കൂളുകളേ 2018-19 ലേക്ക് ആവശ്യമായ പുസ്തകങ്ങൾക്കുള്ള ഓർഡർ നൽകിയിട്ടുള്ളൂ. ഓർഡർ നൽകേണ്ട കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഈ മാസം 23 വരെ നീട്ടിയിട്ടുണ്ട്. കേരളത്തിലെ 1,380 അഫിലിയേറ്റഡ് സ്കൂളുകളുകളിൽ 616 എണ്ണമേ ഓർഡർ നൽകിയിട്ടുള്ളൂ. എങ്കിലും കൂടുതൽ സ്കൂളുകൾ പുസ്തകത്തിന് ഓർഡർ നൽകിയത് കേരളത്തിൽനിന്നാണ് എന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് 19,390 അഫിലിയേറ്റഡ് സ്കൂളുകളുള്ളതിൽ 2,196 സ്കൂളുകൾ മാത്രമേ എൻ.സി.ഇ.ആർ.ടി. പുസ്തകം ആവശ്യപ്പെട്ടിട്ടുള്ളൂ. എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ മാത്രമേ പഠിപ്പിക്കാവൂ എന്ന് നിർബന്ധമില്ലെന്ന തരത്തിൽ സി.ബി.എസ്.ഇ. മാനേജ്മെന്റ് സ്കൂൾ അസോസിയേഷൻ പ്രസ്താവന ഇറക്കിയതാണ് കേരളത്തിലെ പല സ്കൂളുകളെയും പാഠപുസ്തകത്തിന് ഓർഡർ നൽകുന്നതിൽനിന്ന് പിന്തിരിപ്പിച്ചത്. എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾക്ക് 30 മുതൽ 180 രൂപ വരെയാണ് വില. മിക്ക പുസ്തകങ്ങളും 50 രൂപയ്ക്ക് ലഭിക്കും. എന്നാൽ സ്വകാര്യപ്രസാധകരുടെ പല പുസ്തകങ്ങൾക്കും മൂന്നൂറു രൂപയോളം വിലയുണ്ട്. സ്വാകാര്യപ്രസാധകരുടെ പുസ്തകങ്ങൾ വാങ്ങാൻ കുട്ടികളെയും മാതാപിതാക്കളെയും നിർബന്ധിക്കരുതെന്ന് കാണിച്ച് 2016 ഏപ്രിൽ 12-ന് സി.ബി.എസ്.ഇ. ബോർഡ് ഉത്തരവിട്ടിരുന്നു. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത് എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളെ ആധാരമാക്കിയാണെന്നും സ്വകാര്യപ്രസാധകരുടെ പുസ്തകങ്ങൾ വാങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. സ്കൂൾവളപ്പിൽ പാഠപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും വിൽക്കുന്നത് നിരോധിച്ച് നേരത്തേ ബോർഡ് സർക്കുലർ ഇറക്കിയിരുന്നു. ഇതേത്തുടർന്ന് എൻ.സി.ഇ.ആർ.ടി.യുടെ പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്ക് എത്തിക്കുന്നതിനെക്കുറിച്ച് പല സ്കൂളുകളും ആശങ്ക അറിയിച്ചു. പേന, പെൻസിൽ, കടലാസ് തുടങ്ങിയവ വാങ്ങാൻ സ്കൂളിനു പുറത്തുപോകേണ്ടിവരുന്നത് കുട്ടികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും മാനേജ്മെന്റുകൾ അറിയിച്ചതിനെത്തുടർന്ന് എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും വിൽക്കാൻ ടക് ഷോപ്പ് (ചെറിയ സ്റ്റോർ) തുറക്കാൻ ബോർഡ് അനുമതിനൽകി. ഈ സർക്കുലറിന്റെ മറവിൽ മറ്റ് പാഠപുസ്തകങ്ങളും വിൽക്കാനാണ് പല സ്കൂളുകളും ഇപ്പോൾ ഒരുങ്ങുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com