Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ശരത് യാദവിന് പാര്‍ട്ടി ചിഹ്നമില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ തള്ളി

ന്യൂഡൽഹി: പാർട്ടി ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജെഡിയു വിമത നേതാവ് ശരത് യാദവ് സമർപ്പിച്ച അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പാർട്ടി സാമാജികരുടെ പിന്തുണയടക്കമുള്ള രേഖകൾ ഹാജരാക്കാൻ ശരത് യാദവിന് സാധിക്കാത്തതിനാലാണ് അപേക്ഷ തള്ളിയത്. ജെഡിയു ചിഹ്നമായ അമ്പും, പാർട്ടി ഓഫീസുകളും തങ്ങൾക്കനുവദിക്കണമെന്നും യഥാർത്ഥ ജെഡിയു തങ്ങളാണെന്നും അവകാശപ്പെട്ടാണ് ശരത് യാദവ് വിഭാഗത്തിന് വേണ്ടി ജാവേദ് റാസ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാൽ ഇതു സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാനോ രേഖകൾ ഹാജരാക്കാനോ ശരത് യാദവ് വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല. അപേക്ഷ കമ്മീഷൻ തള്ളിയതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാകും യഥാർത്ഥ ജെഡിയു. കോൺഗ്രസ്-ആർജെഡി ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ തുടർന്നാണ് പാർട്ടി സ്ഥാപക നേതാവും രാജ്യസഭാ കക്ഷി നേതാവുമായിരുന്ന ശരത് യാദവ് വിമത ശബ്ദം ഉയർത്തിയത്. തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം ശരത് യാദവ് നടത്തിയെന്നാരോപിച്ച് ശരത് യാദവിന്റെയും അദ്ദേഹത്തെ പിന്തുണക്കുന്ന മറ്റൊരു എംപി അലി അൻവറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് നിതീഷ് വിഭാഗം ആവശ്യപ്പെട്ടു. നിതീഷിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറിയേറ്റ് ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ ശരത് യാദവിനെ രാജ്യസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com