Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: കെപിസിസി സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തിൽ നടത്താൻ കോൺഗ്രസിലെ ഗ്രൂപ്പുകൾക്കിടയിൽ ധാരണ. വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്റ് എത്തിയേക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി ചേർന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കെപിസിസി രാഷ്ട്രീയ കാര്യസമിതി ഇന്നും യുഡിഎഫ് നേതൃയോഗം നാളെയും ചേരാനിരിക്കെയാണ് എ,ഐ ഗ്രൂപ്പ് പ്രതിനിധികൾ ചർച്ച നടത്തിയത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും. ഈ മാസം 20ന് മുമ്പ് ബ്ലോക്കുകളിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ തീരുമാനിക്കുകയും ഒക്ടോബർ ആദ്യ വാരത്തിൽ തന്നെ കെപിസിസി പ്രസിഡന്റടക്കമുള്ളവരേയും തിരഞ്ഞെടുക്കാനാണ് ധാരണയായിട്ടുള്ളത്. അതേ സമയം ഇക്കാര്യത്തിൽ വീണ്ടും തർക്കം വരികയാണെങ്കിൽ സംഘടനാ തിരഞ്ഞെടുപ്പ് നീളാനാണ് സാധ്യത. ഇന്ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയിലും നാളെ നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തിലും പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നത് ചർച്ചയാകും. രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എം അസീസാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ അസീസിന് പിന്തുണയുമായി കെ.മുരളീധരനും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ മദ്യനയം അടക്കമുള്ള വിഷയങ്ങളിൽ സമരപരിപാടികൾക്ക് ഇന്നും നാളെയും നടക്കുന്ന യോഗങ്ങളിൽ രൂപം നൽകുകയും ചെയ്യും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com