Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മയക്കുമരുന്ന് മാഫിയ ഭീഷണി;പ്രഭാതസവാരി പോലും ഉപേക്ഷിച്ചെന്ന് ഗോവ മന്ത്രി

പനാജി: സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയെ ഭയന്ന് താൻ ബീച്ചിലൂടെയുള്ള പ്രഭാത നടത്തം പോലും ഒഴിവാക്കിയെന്ന് ഗോവ ഫിഷറീസ്വകുപ്പ് മന്ത്രി വിനോദ് പലിയേങ്കർ.പുറത്തിറങ്ങിയാൽ തന്നെ പലരും പിന്തുടരുന്നുവെന്നും തന്റെ ജീവന് ഭീഷണി നിലനിൽക്കുന്നുവെന്നും ഗോവ ഫോർവേർഡ് പാർട്ടി എംഎൽഎ ആയ പലിയേങ്കർ പറഞ്ഞു. എന്നെ ആരൊക്കെയോ പിന്തുടരുകയാണ്. ഞാൻ എവിടെ പോകുന്നുവെന്ന് അവർക്ക് കൃത്യമായി അറിയാൻ സാധിക്കുന്നുണ്ട്.വീടിനു സമീപത്ത് അഞ്ചുന, ചപോര തുടങ്ങിയ ബീച്ചുകളിലേക്കുള്ള പ്രഭാത നടത്തം പോലും ഭീഷണിയെ തുടർന്ന് ഞാൻ ഒഴിവാക്കി. ഇപ്പോൾ വീടിന്റെ ടെറസ്സിലൂടെയാണ് താൻ നടക്കുന്നതെന്നും പലിയേങ്കർ പറഞ്ഞു. ജീവന് ഭീഷണി ഉളളതായി ഗോവ ചീഫ് സെക്രട്ടറി ധർമ്മേന്ദ്ര ശർമ്മയെ അറിയിച്ചിട്ടുണ്ട്. വ്യക്തിഗത സുരക്ഷ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും പല്ലേയൻകർ പറഞ്ഞു. ഗോവയിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരെ നേരത്തെ തന്നെ പലിയേങ്കർ രംഗത്തെത്തിയിരുന്നു. അഞ്ചുന, ചപോര തുടങ്ങിയ തീരപ്രദേശങ്ങൾ ഇത്തരം മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം മേഖലയായ ഗോവ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് മാഫിയകൾ സജീവമാകുന്നുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ മയക്കു മരുന്ന് മാഫിയയെ കുറിച്ച് മന്ത്രിസഭാംഗത്തിന്റെ തന്നെ തുറന്നു പറച്ചിൽ പ്രതിപക്ഷത്തിനും പുതിയ ആയുധം നൽകിയിരിക്കുകയാണ്.സംസ്ഥാനത്തെ മയക്ക്മരുന്ന് മാഫിയയെ തടയുന്നതിൽ സർക്കാർ നിർജ്ജീവമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ പ്രതിപക്ഷ പാർട്ടി നേതാക്കളിൽ നിന്നും ഉയർന്നു കഴിഞ്ഞു. ഒരു ക്യാബിനറ്റ് മന്ത്രിക്ക് പോലും ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥ അനുഭവപ്പെടുന്ന തരത്തിലേക്ക് ഗോവയിലെ ക്രമസമാധാന നില തകർന്നുവെന്ന് ആം ആദ്മി വക്താവ് ആഷ്ലേ ഡോ റോസാരിയോ അഭിപ്രായപ്പെട്ടു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com