Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: അധോലോക കുറ്റവാളിയും 1993 ലെ മുംബൈ സ്ഫോനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ബ്രിട്ടീഷ് സർക്കാർ കണ്ടുക്കെട്ടി. വാർവിക്ക്ഷൈറിലെ ഹോട്ടൽ, മിഡ്ലാൻഡിലെ വസതികൾ എന്നവയടക്കമുള്ളവയാണ് കണ്ടുക്കെട്ടിയത്. 2015 ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ മിഡ്ലാൻഡിൽ സന്ദർശനം നടത്തി ദാവൂദിന്റെ സ്വത്തുക്കൾ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടുക്കെട്ടിയത്. ബ്രിട്ടൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ 21 അംഗസാമ്പത്തിക സാമ്പത്തിക ഉപരോധ പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. യു.കെ.ട്രഷറി വകുപ്പാണ് പട്ടിക തയ്യാറാക്കിയത്. ഇതിൽ ദാവൂദിന്റെ മൂന്ന് പാകിസ്താൻ വിലാസങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വീട് നമ്പർ 37, സ്ട്രീറ്റ്-30, ഡിഫൻസ് ഹൗസിംഗ് അതോറിറ്റി, കറാച്ചി എന്നാണ് ഒന്നാമത്തെ വിലാസം. കറാച്ചിയിലെ നൂർബാദിലുള്ള പലാടിലാൽ ബംഗ്ലാവിന്റേയും കറാച്ചിയിലെ തന്നെ സൗദി പള്ളിക്ക് സമീപമുള്ള വൈറ്റ് ഹൗസ് എന്ന പേരിലുള്ള വസതിയുടേയും വിലാസങ്ങളാണ് മറ്റുള്ളവ. മുൻ പാക് പ്രധാനമന്ത്രി പർവേസ് മുഷാറഫ് ദാവൂവ് പാകിസ്താനിലുണ്ടെന്ന് അടുത്തിടെ സൂചന നൽകിയിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com