Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ശശികലയെ പുറത്താക്കി, 'അമ്മ'യുടെ സ്മരണയ്ക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിച്ചിടും

ചെന്നൈ: എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ. ശശികലയെ നീക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ചു ചേർത്ത എ.ഐ.എ.ഡി.എം.കെ. ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ജയലളിതയുടെ ഓർമയ്ക്കായി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും യോഗം തീരുമാനിച്ചു. ഇനി പാർട്ടിയ്ക്ക് ജനറൽ സെക്രട്ടറി ഉണ്ടാകില്ല. ഒപിഎസ് അധ്യക്ഷനായ ഏകോപനസമിതിയാണ് ഇനി പാർട്ടിയെ നയിക്കുക. ജയലളിത നിയമിച്ച ജനറൽ കൗൺസിൽ ഭാരവാഹികൾ തുടരാനും യോഗം തീരുമാനിച്ചു. ചെന്നൈയ്ക്കടുത്ത വാനഗരം ശ്രീവാരി വെങ്കിടാചലപതി പാലസ് മഹളിലാണ് യോഗം. തിങ്കളാഴ്ച രാവിലെ മുതൽ മദ്രാസ് ഹൈക്കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ രാത്രിയിലാണ് യോഗത്തിന് അനുമതി ലഭിച്ചത്. അതേസമയം, ശശികലയെ പിന്തുണയ്ക്കുന്ന 18 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തില്ല. പാർട്ടി ജനറൽ സെക്രട്ടറി ശശികലയാണെന്നും പളനിസ്വാമി വിളിച്ചുചേർക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന എം.എൽ.എ.മാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ടി.ടി.വി. ദിനകരൻ മുന്നറിയിപ്പുനൽകിയിരുന്നു. എടപ്പാടി-പനീർശെൽവം വിഭാഗങ്ങളുടെ ലയനശേഷം നടന്ന ആദ്യയോഗത്തിൽ 40 എം.എൽ.എ.മാർ വിട്ടുനിന്നിരുന്നു. ഓഗസ്റ്റ് പത്തിനുതന്നെ ദിനകരനെ പാർട്ടിപദവിയിൽനിന്ന് പുറത്താക്കിയിരുന്നുവെന്നും അദ്ദേഹം നടത്തിയ പാർട്ടിഭാരവാഹികളുടെ നിയമനങ്ങൾ മുഴുവൻ അസാധുവാക്കുമെന്നും എടപ്പാടി പളനിസ്വാമി ആദ്യ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ശശികലയെ പുറത്താക്കുന്ന കാര്യം ജനറൽ കൗൺസിലിൽ അന്തിമമായി തീരുമാനിക്കുമെന്നറിയിച്ചത്. ശശികല കൈയടക്കിയിരിക്കുന്ന പാർട്ടി മുഖപത്രം നമതു എം.ജി.ആർ., ജയ ടി.വി. മാധ്യമങ്ങളെ തങ്ങളുടെ വരുതിയിൽകൊണ്ടുവരാനും അന്നുചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. പളനിസ്വാമി രണ്ടാമതുവിളിച്ചുചേർത്ത യോഗത്തിൽ 111 എം.എൽ.എ.മാർ പങ്കെടുത്തിരുന്നു. തനിക്ക് 22 എം.എൽ.എ.മാരുടെ പിന്തുണയുണ്ടെന്നാണ് ദിനകരൻ അവകാശപ്പെടുന്നത്. അതേസമയം, ഡി.എം.കെ.യ്ക്കും സഖ്യകക്ഷികൾക്കും ചേർന്ന് 98 എം.എൽ.എ.മാരുണ്ടെന്ന് സ്റ്റാലിൻ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എം.എൽ.എ.മാരുടെ മൊത്തം കണക്കെടുത്താൽ പളനിസ്വാമിക്ക് ഭൂരിപക്ഷമുണ്ടാകില്ലെന്നും അദ്ദേഹം ഗവർണറെ ധരിപ്പിച്ചിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com