Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആന്ധ്രയിലെ എല്ലാ നിയമസഭാസീറ്റും ടി.ഡി.പി. നേടുമെന്ന് മുഖ്യമന്ത്രി

പെദപരിമി (ആന്ധ്രാപ്രദേശ്): അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ആകെയുള്ള 175 നിയമസഭാസീറ്റും തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി.) നേടുമെന്ന് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു പറഞ്ഞു. പാര്‍ട്ടി നടത്തുന്ന ഭവനസന്ദര്‍ശനപരിപാടി ശ്രീകാകുളം ജില്ലയിലെ തെത്തംഗി ഗ്രാമത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പതു ദിവസംകൊണ്ട് സംസ്ഥാനത്തെ എല്ലാ വീടുകളിലും ചെന്ന് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനാണ് പരിപാടി. നിയമസഭാതിരഞ്ഞെടുപ്പ് ഇരുപത്തൊന്നുമാസംകൂടി കഴിഞ്ഞാണ്. എങ്കിലും ഭവനസന്ദര്‍ശനത്തിലൂടെ ടി.ഡി.പി. ഫലത്തില്‍ പ്രചാരണം തുടങ്ങി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തതിലും കൂടുതല്‍ ഇതിനകം തന്റെ സര്‍ക്കാര്‍ നടപ്പാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. മൂന്നുകൊല്ലത്തെ ഭരണത്തിന്റെ നേട്ടം ഓരോ വീട്ടിലും എത്തി. താന്‍ എല്ലാം തരുമ്പോള്‍ എന്തിനു മറ്റു പാര്‍ട്ടികളെ പരിഗണിക്കണം. ജനങ്ങള്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് മറ്റൊരു അവസരംകൂടി തരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com