Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മഹാരാഷ്ട്രയിലെ പത്തുലക്ഷം കാര്‍ഷിക അക്കൗണ്ടുകള്‍ വ്യാജം; ആനുകൂല്യങ്ങള്‍ ലഭിക്കില്ല

മുംബൈ: സംസ്ഥാനത്തെ കർഷകരുടെ പത്തുലക്ഷം ബാങ്ക് അക്കൗണ്ടുകൾ വ്യാജമാണെന്ന് കണ്ടെത്തിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ച കടാശ്വാസത്തിന് ഇവർ അർഹരല്ലെന്ന് റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ വ്യക്തമാക്കി. കർഷക സമരത്തെത്തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിയനുസരിച്ചുള്ള ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്നിന് വിതരണം ചെയ്യാനിരിക്കേയാണ് വ്യാജഅക്കൗണ്ടുകളെപ്പറ്റിയുള്ള വെളിപ്പെടുത്തൽ വരുന്നത്. കാർഷിക വായ്പകൾ എഴുതിയെടുക്കാൻ ബാങ്കുകളും സഹകരണ സംഘങ്ങളും സൃഷ്ടിച്ചതാണ് വ്യാജഅക്കൗണ്ടുകളെന്ന് മന്ത്രി പറഞ്ഞു. ഭൂവിസ്തൃതിയുടെ വിശദാംശങ്ങളോ അവ തെളിയിക്കുന്നതിനുള്ള രേഖകളോ ഇല്ലാത്ത അക്കൗണ്ടുകളെയാണ് വ്യാജമായി കണക്കാക്കുന്നത്. മഹാരാഷ്ട്രയിൽ 34,022 കോടി രൂപയുടെ കടാശ്വാസ പദ്ധതിയാണ് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചത്. വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 89 ലക്ഷം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നായിരുന്നു അവകാശവാദം. കടാശ്വാസത്തിനുള്ള അപേക്ഷ സെപ്റ്റംബർ ഒന്നുവരെയാണ് സ്വീകരിച്ചത്. അപേക്ഷകൾ പരിശോധിക്കുന്നതിന് പ്രത്യേകം കമ്പ്യൂട്ടർ സോഫ്റ്റ്വെയർ തയ്യാറാക്കിയിരുന്നു. പൂർണ വിവരങ്ങളുള്ള അപേക്ഷകൾ മാത്രമേ സോഫ്റ്റ്വെയർ പരിഗണിക്കുകയുള്ളൂ. അങ്ങനെയാണ് വ്യാജ അക്കൗണ്ടുകളുടെ വിവരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com