Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
തെരുവുനായ്ക്കളെ കൊല്ലല്‍: ജോസ് മാവേലിയുടെ മാപ്പപേക്ഷ കോടതി സ്വീകരിച്ചു

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ജോസ് മാവേലി നല്‍കിയ നിരുപാധിക മാപ്പ് സുപ്രീംകോടതി സ്വീകരിച്ചു. ജോസ് മാവേലി അധ്യക്ഷനായ സ്‌ട്രേ ഡോഗ്‌സ് ഇറാഡിക്കേഷന്‍ ഗ്രൂപ്പിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതാവ് റോയ്, എ.എം. ഖന്‍വില്‍കര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇത് ലംഘിച്ചതിനാണ് കോടതിയലക്ഷ്യ നടപടി നേരിട്ടത്. കഴിഞ്ഞ മേയ് എട്ടിനാണ് കോടതി ഇതുസംബന്ധിച്ച് കോടതിയലക്ഷ്യ നോട്ടീസയച്ചത്. കേരളത്തിലെ ചില വ്യക്തികളും സംഘടനകളും കോടതിയുത്തരവ് പാലിക്കുന്നില്ലെന്ന് ഇതുസംബന്ധിച്ച പരാതി നല്‍കിയ നികിത ആനന്ദിന് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. തന്റെ സംഘടന ഇനി തെരുവുനായ്ക്കളെ കൊല്ലില്ലെന്ന് ജോസ് മാവേലി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നേരത്തെ, ജൂലായ് 17ന് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ അംഗങ്ങളും തെരുവുനായ്ക്കളെ കൊന്നതു സംബന്ധിച്ച് കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു. കേന്ദ്രം 2001ല്‍ ഇറക്കിയ തെരുവനായ ചട്ടം സംസ്ഥാന നിയമങ്ങളെ മറികടക്കുന്നതാണോയെന്ന് പരിശോധിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com