Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
റോഹിംഗ്യന്‍ വിഷയം: യു.എന്നിന് മറുപടിയുമായി ഇന്ത്യ

ജനീവ: റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയയ്ക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ വിമര്‍ശിച്ച യു.എന്‍. മനുഷ്യാവകാശസമിതി ഹൈക്കമ്മിഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്റെ പരാമര്‍ശം ഇന്ത്യ തള്ളി. പരാമര്‍ശങ്ങള്‍ 'ആശയക്കുഴപ്പ'മുണ്ടാക്കുന്നെന്ന് യു.എന്നിലെ ഇന്ത്യയുടെ പ്രതിനിധി രാജീവ് കെ. ചന്ദര്‍ പറഞ്ഞു. റോഹിംഗ്യ വിഷയം, ജമ്മു കശ്മീരിലെ മനുഷ്യാവകാശ സാഹചര്യം, ഗൗരി ലങ്കേഷ് വധം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഹുസൈന്റെ വിമര്‍ശം. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് രാജ്യത്തിന്റെ പൊതുസ്ഥിതിയായി അവതരിപ്പിക്കുന്നതില്‍ അദ്ഭുതം തോന്നുന്നെന്ന് ചന്ദര്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ജനാധിപത്യരാജ്യമായ ഇന്ത്യയിലെ വിവിധ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും കുറിച്ചുള്ള അപര്യാപ്തമായ വിലയിരുത്തലാണിതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷപാതപരവും തെറ്റായ വസ്തുതകളെ അടിസ്ഥാനമാക്കിയുമുള്ള ഇത്തരം പ്രസ്താവനകള്‍ ഒരു സമൂഹത്തിന്റെയും മനുഷ്യാവകാശത്തെപ്പറ്റി മനസ്സിലാക്കാന്‍ ഉപകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളെപ്പോലെ സുരക്ഷാഭീഷണി സൃഷ്ടിക്കുന്ന അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ഇന്ത്യയ്ക്കും ആശങ്കയുണ്ട്. നിയമം നടപ്പാക്കുന്നതിനെ അനുകമ്പയില്ലായ്മയായി കാണരുത്. യു.എന്നിന്റെ കണക്ക് പ്രകാരം നാല്‍പ്പതിനായിരത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 16,000 പേര്‍ക്ക് അഭയാര്‍ഥിരേഖകള്‍ ലഭിച്ചിട്ടുമുണ്ട്. ഒരു വലിയ സാമൂഹികപ്രശ്‌നത്തെ ചൂണ്ടിക്കാട്ടാനായി ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കുന്നതില്‍ അദ്ഭുതം തോന്നുകയാണ്. ഇന്ത്യയുടെ സ്വതന്ത്രമായ നിയമസംവിധാനത്തിലും മാധ്യമസ്വാതന്ത്ര്യത്തിലും മനുഷ്യാവകാശ സംരക്ഷണത്തിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം കൈയിലെടുക്കുന്ന ഒരു പ്രവൃത്തിക്കും ഇന്ത്യ മാപ്പു കൊടുക്കാറില്ല. പശുസംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യയില്‍ നടന്ന അക്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നു. ഭീകരതക്കുനേരേ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ കാണാതെ പോയതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്നതാണ് സര്‍ക്കാരിന്റെ ആപ്തവാക്യമെന്നും അദ്ദേഹം പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com