Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഒരു വര്‍ഷത്തിനിടെ കൂടുതല്‍ വിലകൂടിയ ഭക്ഷ്യസാധനം വെളിച്ചെണ്ണ

ഒരു വർഷത്തിനിടെ ഏറ്റവും വില കൂടിയ ഭക്ഷ്യവസ്തു വെളിച്ചെണ്ണ. കഴിഞ്ഞ വർഷം ഓണത്തിന് വെളിച്ചെണ്ണയുടെ വില ലിറ്ററിന് 125 രൂപയായിരുന്നു. ഇപ്പോൾ ലിറ്ററിന് 225 (ക്വിന്റലിന് 9200 ൽ നിന്ന് 16600 ആയി). കഴിഞ്ഞ ഓണത്തിന് ശേഷം വില താഴ്ന്നിരുന്നു. ഇതുവരെയുണ്ടായിരുന്ന പതിവ് തെറ്റിച്ച് വില ഓരോ ദിവസവും കുതിക്കുകയാണ്. ഈ തിരുവോണത്തിന് ക്വിന്റലിന് 15,700 ആയിരുന്നു. ഒരാഴ്ചകൊണ്ട് 900 രൂപ ഉയർന്ന് ഇപ്പോൾ 16600 ലെത്തിയിരിക്കുകയാണ്. ഇനിയുമുയരുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം. വിലക്കയറ്റത്തിന് പല കാരണങ്ങളാണ് പറയുന്നത്. * കഴിഞ്ഞ വേനലിൽ ഉണക്ക് ബാധിച്ച് തേങ്ങ ഉത്പാദനം കുറഞ്ഞു. തേങ്ങ വ്യാപകമായി ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയിൽ കൊടും വരൾച്ച കാരണം ഉത്പാദനം 40 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. മറ്റ് ജില്ലകളിലും ഉത്പാദനം കുറഞ്ഞു. തമിഴ്നാട്ടിലും സമാന സ്ഥിതിയായിരുന്നു. തമിഴ്നാട്ടിനെ ഉണക്ക് കാര്യമായി ബാധിച്ചതിനാലാണ് നാളികേര ഉത്പാദനത്തിൽ ഇത്തവണ കേരളത്തിന് ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത്. തമിഴ്നാടിനെ ആശ്രയിച്ചാണ് കേരളത്തിലെ എണ്ണ മില്ലുകളുടേയും വെളിച്ചെണ്ണ കയറ്റുമതിയുടേയും നിലനില്പ്തന്നെ. * വിദേശങ്ങളിലേക്കുള്ള തേങ്ങ കയറ്റുമതി കൂടി വെളിച്ചെണ്ണയിൽ മായമുള്ളതിനാൽ ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിപ്പോൾ തേങ്ങ വാങ്ങി എണ്ണയാക്കുകയാണ്. ഇതിനായി അഞ്ചും പത്തും വർഷത്തേക്കുള്ള കരാറാണ് അവിടത്തെ വെളിച്ചെണ്ണ നിർമാണ യൂണിറ്റുകളുമായി കേരളത്തിലെ കയറ്റുമതിക്കാർ ഉണ്ടാക്കിയിരിക്കുന്നത്. കയറ്റുമതിക്കായി കേരകർഷകരുമായി ഉടമ്പടിയുണ്ടാക്കിയിരിക്കുന്നവർ ഗുണമേന്മയുള്ള തേങ്ങ കയറ്റുമതി ചെയ്യുകയാണ്. ഇതിനാൽ ആഭ്യന്തര വിപണിയിൽ ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുന്നു. * മൂല്യവർധിത ഉത്പന്നങ്ങൾക്ക് ആവശ്യകത കൂടി തേങ്ങാപ്പൊടിയും റെഡിമെയ്ഡ് തേങ്ങാപ്പാലും ഉൾപ്പടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്ക് ആഭ്യന്തര വിപണിയിൽത്തന്നെ ആവശ്യകത കൂടി. ഇത്തരം വസ്തുക്കൾക്ക് വിദേശത്തും വൻ ആവശ്യക്കാരാണ്. ബെംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇത്തരം കമ്പനികൾ ഏറെയുണ്ട്. ഇവിടേയ്ക്കാവശ്യമായ തേങ്ങ വൻ വില കൊടുത്ത് കേരളത്തിൽനിന്ന് സംഭരിക്കുന്നുണ്ട്. സംഭരണത്തിനായി കർഷകരുമായി ഉടമ്പടിയുണ്ടാക്കുന്നതിനാൽ ആഭ്യന്തര വിപണിയിൽ ലഭിക്കാതെ വരുന്നു. അത് വിലക്കയറ്റത്തിന് കാരണമാകുന്നു. * കേരഫെഡിന്റെഇടപെടലുണ്ടായില്ല തേങ്ങയുടെ വിലയിടിയുമ്പോൾ തേങ്ങ താങ്ങുവിലയ്ക്ക് സംഭരിക്കുന്ന കേരഫെഡിന്റെ ഇടപെടൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിലുണ്ടായില്ല. കേരഫെഡ് സംഭരിച്ച തേങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണയുടെ വില വിലക്കയറ്റത്തിനനുസരിച്ച് കൂട്ടുകയും ചെയ്തു. എങ്കിലും വിപണി വിലയേക്കാൾ അല്പം കുറച്ചാണ് നല്കിയത്. കേരഫെഡ് സംഭരിച്ച തേങ്ങ തീർന്നു വരികയാണ്. അതിനാൽ വില അല്പമെങ്കിലും കുറഞ്ഞ കേര വെളിച്ചെണ്ണ അധികം താമസിയാതെ വിപണിയിൽ ഇല്ലാതാകും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com