Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മതസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതു തടയണമെന്ന് കെ.പി.ശശികല

കോട്ടയം: മതസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നതു തടയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. കോട്ടയത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മൗലികാവകാശങ്ങളിലൊന്നായ മതസ്വാതന്ത്ര്യം ആളെക്കൂട്ടാനുള്ള വഴിയായി ചിലർ കാണുന്നു. അവകാശം ദുരുപയോഗം ചെയ്യുന്നതു തടയാൻ ഭരണഘടന പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വൈക്കത്തെ പെൺകുട്ടിയെ മതംമാറ്റിച്ച കേസിൽ മുസ്ലിം ലീഗിന്റെ പങ്കുകൂടി എൻ.ഐ.എ. അന്വേഷിക്കണം. ഒരു ആത്മീയനേതാവിന്റെ അനുമതിയോടെയാണ് പെൺകുട്ടിയെ മതപരിവർത്തനത്തിനു വിധേയയാക്കിയതെന്ന ആരോപണവും അന്വേഷിക്കണം. കേരളത്തിൽ 6000 െപൺകുട്ടികൾ വിവാഹം കഴിക്കാനായി മതംമാറ്റപ്പെട്ടുവെന്ന്, നിയമസഭയിൽ സമർപ്പിച്ച രേഖകളിലുണ്ട്. പറവൂരിലെ പ്രസംഗത്തിൽ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല. ആരോപണത്തെ നിയമപരമായി നേരിടും. 1990 മുതൽ പൊതുരംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ മറ്റുമതങ്ങളെയോ ഗ്രന്ഥങ്ങളെയോ അപമാനിച്ചിട്ടില്ല. വികസനപ്രവർത്തനങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ്, എം.എൽ.എ.മാരായ വി.ഡി.സതീശനും വി.ടി.ബൽറാമും വളഞ്ഞവഴികൾ സ്വീകരിക്കുന്നത്. മൃത്യുഞ്ജയഹോമവും മന്ത്രവും എന്തെന്നറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഹിന്ദുമതാചാരാനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്നവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാമെന്നതാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. ഒരു യേശുദാസിനു മാത്രമല്ല, അങ്ങനെയുള്ളവർക്കെല്ലാം ക്ഷേത്രങ്ങളിൽ പ്രവേശിക്കാനാകണം. അൽഫോൻസ് കണ്ണന്താനം മതേതരമായി പ്രവർത്തിക്കുമെന്നാണു പ്രതീക്ഷ. ന്യൂനപക്ഷങ്ങൾക്കു മാത്രമായി പ്രവർത്തിച്ചാൽ ഹിന്ദു ഐക്യവേദി എതിർക്കുമെന്നും ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ.ശിവരാജൻ, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എം.വി.സനൽ, മഹിളാ ഐക്യവേദി ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, വൈക്കം ഗോപകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com