Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കോഴിക്കോടിന് ശ്വാസംമുട്ടല്‍ ഇടുക്കിക്ക് ഹൃദ്രോഗം

കൊച്ചി: ഇന്ത്യയിലെ പോഷകാഹാരസ്ഥിതിയും ബന്ധപ്പെട്ട രോഗങ്ങളുടെ അവസ്ഥയും വിരൽത്തുമ്പിൽ അറിയാനാകുംവിധം ന്യൂട്രിഷൻ അറ്റ്ലസ് പ്രസിദ്ധീകരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രിഷൻ ആണ് പോർട്ടൽ വികസിപ്പിച്ചത്. വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങളും സർവേയും അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പകരുന്നതും അല്ലാത്തതുമായ രോഗവിവരങ്ങൾ, പോഷകാഹാരത്തിന്റെ പ്രസക്തി എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറ്റ്ലസിലെ കേരളം * ഹൃദ്രോഗം: കൂടുതൽ ഇടുക്കിയിൽ, 60.9 ശതമാനം. പാലക്കാട് (50), പത്തനംതിട്ട (42.6) ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 3.1 ശതമാനമുള്ള കാസർകോട്ടാണ് ഏറ്റവും കുറവ്. സംസ്ഥാന ശരാശരി 14.5 ശതമാനം. * രക്തസമ്മർദം: മുന്നിൽ പത്തനംതിട്ട. 38.8 ശതമാനം. വയനാട് (13.3), കണ്ണൂർ (11.7) ജില്ലകളാണ് തൊട്ടുപിന്നിൽ. 5.8 ശതമാനമുള്ള കോഴിക്കോട്ടാണ് ഏറ്റവും കുറവ്. 15-49 പ്രായപരിധിയിൽ 8.2 ശതമാനം പേർക്ക് രക്തസമ്മർദം. 18 വയസ്സിനു മുകളിലുള്ളവരിൽ 49.5 ശതമാനം. അസുഖസാധ്യത കൂടുതൽ ഗ്രാമങ്ങളിൽ. * ശ്വാസംമുട്ടൽ: കൂടുതൽ കോഴിക്കോട്ട്, 26.4 ശതമാനം. മലപ്പുറം (23.2), തിരുവനന്തപുരം (22.8) ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും കുറവ് പാലക്കാട്ട്. 2.3 ശതമാനം മാത്രം. കേരളത്തിൽ 15.3 ശതമാനം ഗ്രാമീണരും 12.6 ശതമാനം നഗരവാസികളും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നു. * പ്രമേഹം: മുന്നിൽ വയനാട്, 26.6 ശതമാനം. തൊട്ടുപിന്നാലെ കോട്ടയവും (21.65%), കോഴിക്കോടും (20.75). തൃശ്ശൂരിലാണ് (8.3 ശതമാനം) ഏറ്റവും കുറവ്. * അർബുദം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു. വിവിധ വർഷങ്ങളിലെ കണക്കുകൾ വർഷം പുരുഷന്മാർ സ്ത്രീകൾ രോഗികൾ മരിച്ചവർ 2006-08 122 60 110 38 2009-11 135 63 122 41 2012-14 155 70 143 48 നിയന്ത്രണപദ്ധതികൾ ഊർജിതം ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന ആരോഗ്യവകുപ്പ് അതിന്റെ മാതൃക നിലനിർത്തിവരുകയാണ്. ആരോഗ്യ ഉപകേന്ദ്രങ്ങളിൽപ്പോലും ആഴ്ചയിലൊരിക്കൽ പരിശോധനകൾ നടക്കുന്നു. ഓരോ രോഗത്തിന്റെയും അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളുമുണ്ട്. ശ്വാസംമുട്ടൽ തടയാനുള്ള ശ്വാസ് പദ്ധതി ഉദാഹരണം. - ഡോ. ബിബിൻ ഗോപാൽ നോൺ കമ്യൂണിക്കബിൾ ഡിസീസ് സംസ്ഥാന നോഡൽ ഓഫീസർ ഏവരുടെയും പ്രയോജനം ലക്ഷ്യം ആരോഗ്യരംഗത്ത് അടിസ്ഥാനവിവരങ്ങൾ ആധികാരികമായി ക്രോഡീകരിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 679 ജില്ലകളിലെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആധികാരിക വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പോർട്ടൽ അപ്ഡേറ്റ് ചെയ്യും. മേഖലയിലെ നയരൂപവത്കരണത്തിനും മറ്റും സംവിധാനം ഏറെ പ്രയോജനപ്പെടും. -ഡോ. എം. വിഷ്ണുവർധന റാവു പദ്ധതി കോ-ഓർഡിനേറ്റർ അമിത പോഷണവും പ്രശ്നം ചികിത്സാധിഷ്ഠിതമായ രോഗപ്രതിരോധ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഒരിക്കലും പൂർണമായ ഫലം തരില്ല. അമിതപോഷകാഹാരവും കേരളം ശ്രദ്ധിക്കേണ്ട വിഷയമാണ്. സമഗ്രമായ വിവരം തരുന്ന ഇത്തരം സംവിധാനങ്ങൾ ഏറെ സഹായകമാണ്. - ഡോ. ബി. പദ്മകുമാർ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവൻ

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com