Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ചാനലിന് പിഴച്ചു: ഡി.വൈ.എഫ്.ഐയുടെ തെരുവുനാടകം കൊലപാതകമാക്കി

കാളികാവ്: തെരുവുനാടകത്തിലെ രംഗം കൊലപാതകമായി ചിത്രീകരിച്ച് സീ ടി.വി. സംപ്രേഷണം ചെയ്തത് വിവാദമായി. മലപ്പുറം ജില്ലയിലെ കാളികാവില്‍ അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ദൃശ്യമാണ് ചാനല്‍ തെറ്റായി ചിത്രീകരിച്ചത്. പ്രമുഖ എഴുത്തുകാരി ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഡി.വൈ.എഫ്‌.െഎ തെരുവുനാടകം അവതരിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ചാനല്‍ ഉപയോഗിച്ചത്. സമൂഹമാധ്യമത്തില്‍നിന്നാണ് ചിത്രങ്ങളെടുത്തതെന്നാണ് പറയുന്നത്. 'നടുറോഡില്‍ കേരളത്തിലെ ഇടതുപക്ഷ മുസ്ലിംങ്ങള്‍ ആര്‍.എസ്.എസ് അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു' എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. കാറില്‍നിന്ന് ഒരു സ്ത്രീയെ വലിച്ചിറക്കി വെടിവെച്ചുകൊല്ലുന്ന തെരുവുനാടക രംഗമായിരുന്നു ഇത്. വാര്‍ത്ത വിവാദമായതോടെ വാര്‍ത്ത ചാനല്‍ മുക്കി. എന്നാല്‍ !എം.ബി. രാജേഷ് എം.പി. ഉള്‍പ്പെടെയുള്ളവര്‍ ചാനലിനെതിരെ രംഗത്തുവന്നു. ഫെയ്‌സ് ബുക്കില്‍ രാജേഷ് ചാനലിന്റെ നടപടിക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ജെ.എന്‍.യുവിലെ ദേശദ്രോഹ മുദ്രാവാക്യത്തിന്റെ വ്യാജ വീഡിയോ നിര്‍മിച്ചതും ഇതേ ചാനലാണെന്ന് രാജേഷ് ആരോപിച്ചു. നാടകത്തിലെ പ്രധാനവേഷം അഭിനയിച്ചത് ഡി.വൈ.എഫ്.ഐ കാളികാവ് മേഖലാ സെക്രട്ടറി സി.ടി. സകരിയ്യയാണ്. ഗൗരി ലങ്കേഷിന്റെതുള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ക്കുപിന്നില്‍ ആര്‍.എസ്.എസ് എന്നാരോപിച്ച് സകരിയ്യ ആക്രോശിക്കുന്ന രംഗമാണ് ചാനല്‍ പ്രധാനമായി എടുത്ത് കാണിച്ചിട്ടുള്ളത്. തെരുവുനാടകത്തെ വളച്ചൊടിച്ച ടി.വി.ക്കെതിരെ ദേശീയ, സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് സി.ടി. സകരിയ്യ പറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com