Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഒമാന്‍ വഴിതുറന്നു; ഫാ. ടോം മോചിതന്‍

ദുബായ്: ഒന്നരവർഷമായി ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ (57) മോചിതനായി. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ഇടപെടലാണ് മോചനത്തിന് വഴിവെച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ഒമാന്റെ റോയൽ എയർഫോഴ്സ് വിമാനത്തിൽ മസ്കറ്റിലെത്തിയ ഫാ. ടോമിനെ അൽപസമയത്തിനുശേഷം റോമിലേക്ക് പ്രത്യേകവിമാനത്തിൽ കൊണ്ടുപോയി. വത്തിക്കാനിലേക്കാണ് യാത്ര എന്നാണ് സൂചന. യെമെന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഉഴുന്നാലിലിന്റെ മോചനം സ്ഥിരീകരിച്ചത്. സുൽത്താന്റെ അഭ്യർഥനപ്രകാരം ഒമാൻ അധികൃതർ യെമെനി പാർട്ടികളുമായി ചേർന്ന് നടത്തിയ പ്രവർത്തനമാണ് മോചനത്തിനിടയാക്കിയതെന്നായിരുന്നു വാർത്താക്കുറിപ്പ്. വൈകാതെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ഒമാന്റെ പരമ്പരാഗതവസ്ത്രം ധരിച്ച് സുൽത്താൻ ഖാബൂസിന്റെ ചിത്രത്തിനുമുന്നിൽ നിൽക്കുന്ന ഉഴുന്നാലിലിന്റെ ചിത്രമാണ് ഒമാൻ ആദ്യം പുറത്തുവിട്ടത്. ആരോഗ്യവാനായാണ് അദ്ദേഹം ഇതിൽ കാണപ്പെട്ടത്. അദ്ദേഹം മസ്കറ്റിലെത്തുന്ന ദൃശ്യങ്ങൾ പിന്നീട് ഒമാൻ ടി.വി. പുറത്തുവിട്ടു. 2016 മാർച്ച് നാലിന് യൈമനിലെ ഈഡനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു ഭീകരർ കോട്ടയം രാമപുരം സ്വദേശിയായ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും വത്തിക്കാനും ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. ഇതിനിടെ, വത്തിക്കാൻ നേരിട്ട് ഒമാൻ ഭരണാധികാരിയുടെ സഹായം അഭ്യർഥിച്ചു. തുടർന്നാണ് ഒമാൻ വിദേശമന്ത്രാലയം േമാചനത്തിനായി ശ്രമം തുടങ്ങിയത്. രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനാണ് ഫാ. ടോം. 15 പേർ കൊല്ലപ്പെട്ട ആക്രമണം: രക്ഷപ്പെട്ടവരിൽ മലയാളി കന്യാസ്ത്രീയും മദർ തെരേസ രൂപംകൊടുത്ത ഉപവിയുടെ സഹോദരിമാർ (മിഷനറീസ് ഓഫ് ചാരിറ്റി) സന്ന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള വൃദ്ധസദനത്തിന്റെ ചുമതലക്കാരനായിരുന്നു ഫാ. ടോം. യെമെനിൽ സർക്കാരിനെതിരെ കലാപംനടത്തിവന്ന ഹൂതി വിമതരായിരുന്നു അക്രമികളെന്നാണ് അനുമാനം. വൃദ്ധസദനത്തിലുണ്ടായിരുന്ന 15 പേരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ത്യക്കാരായ നാലു കന്യാസ്ത്രീകളും രണ്ട് സ്ത്രീകളുൾപ്പെടെ ആറ് യെമെൻകാരും ഇതിൽപ്പെടും. അക്രമികളുടെ ശ്രദ്ധയിൽപെടാതിരുന്ന തൊടുപുഴ സ്വദേശിയായ കന്യാസ്ത്രീ സിസ്റ്റർ സാലി രക്ഷപ്പെട്ടു. മോചനം ഒട്ടേറെ കടമ്പകൾ കടന്ന് ഒട്ടേറെ പ്രതിസന്ധികൾ തരണംചെയ്താണ് ഫാ. ടോമിന്റെ മോചനം സാധ്യമാക്കിയത്. അവയിങ്ങനെ: * യൈമനിൽ ഇന്ത്യയുടെ നയതന്ത്രകാര്യാലയം ഉണ്ടായിരുന്നില്ല. അതിനാൽ, അന്വേഷണം കാര്യമായി നടന്നില്ല. * 2017 ഏപ്രിൽ 15-ന് ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വീഡിയോ കഴിഞ്ഞ മേയിൽ പുറത്തുവന്നു. തീരെ അവശനാണെന്നും രോഗങ്ങൾകാരണം വയ്യെന്നും ഫാ. ടോം പതിയെപ്പറയുന്ന ദൃശ്യമായിരുന്നു അത്. * കേന്ദ്രസർക്കാരിന് ആദ്യ ഘട്ടത്തിൽ കാര്യമായി ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. യെമെനിലെ സർക്കാരും നിസ്സഹായാവസ്ഥയിൽ. ഇതുകാരണം നയതന്ത്രതലത്തിൽ മോചനത്തിന്റെ വഴി തുറന്നില്ല. * യെമെൻ സർക്കാരിനെതിരെ പോരാട്ടം നടത്തുന്ന വിമതരും സർക്കാരിനെ സഹായിക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യ സൈന്യവും പ്രതിസന്ധി സൃഷ്ടിച്ചു. അനുരഞ്ജനത്തിന് ആരോട് സംസാരിക്കണമെന്ന കാര്യത്തിൽപോലും കേന്ദ്രസർക്കാരിന് നിശ്ചയമില്ലായിരുന്നു. ഈ ദിവസത്തിന് സർവശക്തനായ ദൈവത്തോട് നന്ദി പറയുന്നു-മോചനത്തിനുശേഷം ഫാ. ടോം ഉഴുന്നാലിൽ

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com