Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ആധാര്‍ സേവനങ്ങള്‍ക്ക് അമിതനിരക്ക്: പിഴ 50000 രൂപവരെ

തൃശ്ശൂർ: ആധാർ സേവനകേന്ദ്രങ്ങളിൽ അനുവദനീയമായതിലേറെ നിരക്ക് വാങ്ങുന്ന സ്ഥാപനങ്ങളിൽനിന്ന് ഈടാക്കിയിരുന്ന പിഴ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.െഎ.!ഡി.എ.െഎ.) കുത്തനെ കൂട്ടി. അമിതനിരക്ക് വാങ്ങിയാൽ 10,000 രൂപ മുതൽ 50,000 രൂപ വരെ ഈടാക്കും. നേരത്തേ ഇത് പരമാവധി 10000 രൂപയായിരുന്നു. ഇതോടൊപ്പം സ്ഥാപനത്തിന്റെ പ്രവർത്തനാനുമതിയും റദ്ദാക്കും. അധികനിരക്ക് ഈടാക്കിയ പതിനായിരത്തോളം സേവനകേന്ദ്രങ്ങളെ കരിമ്പട്ടികയിലുൾപ്പെടുത്താനുള്ള നടപടിയും തുടങ്ങി. പാൻകാർഡും സിംകാർഡും ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയതോടെ സേവനകേന്ദ്രങ്ങൾ അമിതനിരക്ക് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. സ്കൂളുകളിൽ ചെറിയ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയതോടെ കുട്ടികളുടെ ആധാർ എടുക്കലിനും തിരക്കേറി. പുതിയ ആധാറും 15 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർതിരുത്തലും കൂട്ടിച്ചേർക്കലും പൂർണമായും സൗജന്യമാണെങ്കിലും പലേടത്തും 100 രൂപ വരെ ഈടാക്കുന്നു. മറ്റ് ആധാർ സേവനങ്ങൾക്ക് പരമാവധി 25 രൂപയാണ് ഈടാക്കാവുന്നത്. പക്ഷേ, 200 രൂപവരെ വാങ്ങുന്നവരുണ്ട്. ആധാർ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് അസോസിയേഷൻ ഓഫ് െഎ.ടി. എംപ്ലോയീസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഡി. ജയൻ പറഞ്ഞു. ആധാർ സേവനം, നിരക്ക് *പുതിയ ആധാർ- 0 *15 വയസ്സുവരെയുള്ളവരുടെ ബയോമെട്രിക് വിവരം കൂട്ടിച്ചേർക്കൽ- 0 *മുതിർന്നവരുടെ ബയോമെട്രിക് വിവരം കൂട്ടിച്ചേർക്കൽ- 25 രൂപ *മേൽവിലാസമടക്കമുള്ള വിവരങ്ങൾ മാറ്റൽ- 25 രൂപ. *ആധാർ കണ്ടെത്തി കളറില്ലാത്ത പ്രിന്റ് എടുക്കൽ- 10 രൂപ *ആധാർ കണ്ടെത്തി കളർ പ്രിന്റ് എടുക്കൽ- 20 രൂപ

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com