Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പത്താം വാര്‍ഷിക ഉപഹാരം ഐഫോണ്‍ 10; ഐഫോണ്‍ 8 ഉം അവതരിച്ചു

കാലിഫോർണിയ: ഉപയോക്താവിന്റെ മുഖം നോക്കി ലോക്കു തുറക്കുന്ന ഐഫോൺ X (ഐഫോൺ 10), ഐഫോൺ8, ഐഫോൺ 8പ്ലസ് എന്നിവക്ക് പുറമേ ആപ്പിൾ വാച്ചിന്റെയും ആപ്പിൾ ടിവിയുടേയും പുതിയ പതിപ്പുകളും കാലിഫോർണിയയിലെ ആപ്പിൾ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ പുറത്തിറക്കി. ആദ്യഐഫോൺ അവതരിച്ചതിന്റെ പത്താം വർഷത്തിലാണ് വിപ്ലവകരമായ മാറ്റങ്ങളുമായി ഐഫോൺ പത്ത് പുറത്തിറങ്ങുന്നത്. കാലിഫോർണിയയിലെ ആപ്പിൾ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ. ടിം കുക്കിന്റെ നേതൃത്വത്തിലായിരുന്നു പുതിയ പതിപ്പുകൾ അവതരിപ്പിച്ചത്. ഐഫോൺ 8 നിലവിലുള്ള ഐഫോണുകളുടെ തുടർച്ചയാണെങ്കിൽ പ്രകടമായ മാറ്റങ്ങളുള്ള മോഡലാണ് ഐഫോൺ ടെൻ ( iPhone X ). ഹോം ബട്ടണില്ലാത്ത ഐഫോൺ പതിപ്പെന്ന്ഒറ്റവാക്കിൽ ഐഫോൺ X നെ വിശേഷിപ്പിക്കാം. പകരം മുൻഭാഗത്ത് നിറഞ്ഞിരിക്കുന്ന സ്ക്രീനിൽ സൈ്വപ്പ് ചെയ്ത് ഹോം സ്ക്രീനിലെത്താം. ഐഫോൺ ടെൻ തുറക്കാൻ പുതിയ ഫെയ്സ് ഡിറ്റക്ഷൻ സംവിധാനമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. രാത്രിയിൽ പോലും ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് തനിയെ ലോക്ക് തുറക്കുന്ന സംവിധാനമാണ് ഇത്. ഐഫോൺ ടെന്നിന്റെ സ്ക്രീൻ പുതിയ 5.8 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്പ്ലേയാണ്.1125X2436 റെസല്യൂഷൻ. ഓപ്പറേറ്റിങ് സിസ്റ്റം ഐഒഎസ് 11. 7 മെഗാപിക്സൽ മുൻക്യാമറയുണ്ട്. 12 മെഗാപിക്സൽ പിൻക്യാമറയാണ് ഐഫോൺ പത്തിന്. ബേസെൽ ലെസ് ഡിസൈനാണ് മറ്റൊരു പ്രത്യേകത. ഐഫോൺ ടെൻ നവംബർ മുതൽ ഇന്ത്യയിൽ ലഭ്യമാകും.64 ജിബി പതിപ്പിന് ഏതാണ്ട് 89,000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 256 ജിബി മോഡലിന് വില 1.2 ലക്ഷം വരും. മുന്നിലും പിന്നിലും ഗ്ലാസുകൊണ്ടു നിർമിച്ചിട്ടുള്ളവയാണ് ഐ ഫോൺ 8 ഉം 8 പ്ലസ്സും. ഐഫോൺ ഏഴിനേക്കാൾ 25 ശതമാനം കൂടുതൽ ശബ്ദനിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകളാണ്പുതിയ മോഡലുകളിലുള്ളത്. ഐഫോൺ എട്ടിന് 64,000 രൂപ മുതലാണ് വില. സെപ്റ്റംബർ അവസാനം മുതൽ ഇന്ത്യയിൽ ലഭ്യമാകും. ഐഫോൺ 8നും 8 പ്ലസ്സിനും 12 മെഗാപിക്സൽ പിൻക്യാമറയും ഏഴ് മെഗാപിക്സൽ മുൻക്യാമറയുമുണ്ട്. ഹെക്സാ കോറാണ് പ്രോസസർ. 64 ജിബി, 256 ജിബി എന്നീ രണ്ടു മോഡലുകളുണ്ട്. വയർലെസ് ചാർജറുകളാണ് പുതിയ പതിപ്പുകളുടെ മറ്റൊരു പ്രത്യേകത. ആപ്പിൾ വാച്ചുകളുടെ പുതിയ പതിപ്പിൽ സെല്ലുലാർ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട് 4 കെയും എച്ച്.ഡി.ആറും സപ്പോർട്ട് ചെയ്യുന്നതാണ് പുതിയ ആപ്പിൾ ടി.വി. 4 കെ.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com