Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും; നാദിര്‍ഷയുടെ ഹര്‍ജിയും ഇന്ന് പരിഗണിക്കും

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. അറുപത് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ദിലീപ് മൂന്നാമതും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. സംവിധായകൻ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂർത്തിയായതിനാൽ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതിയിലെ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹർജിയാണ് ഇന്ന് ഹൈക്കോടതിയിൽ എത്തുന്നത്. നേരത്തെ ദിലീപിന്റെ ജാമ്യഹർജി തള്ളിയ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിൽ തന്നെയാണ് പുതിയ ജാമ്യഹർജിയും പരിഗണനയ്ക്ക് വരുന്നത്. ഒക്ടോബർ ആദ്യവാരം കുറ്റപത്രം സർപ്പിക്കുന്നതിനാൽ ജാമ്യഹർജി നൽകാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഈ ഹർജി കൂടി കോടതി തള്ളിയാൽ പിന്നെ വിചാരണ തടവുകാരനായി ജയിലിൽ തുടരാൻ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ. ജാമ്യഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമ്പോൾ കേസിൽ നാദിർഷ ചോദ്യം ചെയ്യലിന് ഹാജരാവാത്തത് അടക്കമുള്ള കാര്യങ്ങൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയേക്കും. നടൻ ഗണേഷ് കുമാർ അടക്കം സിനിമാ മേഖലയിൽനിന്നുള്ള പ്രമുഖർ ജയിലിൽ ദിലീപിനെ സന്ദർശിച്ചതും പ്രോസിക്യൂഷന്റെ വാദങ്ങളായി എത്തിയേക്കും. ചലച്ചിത്രനടനും സംവിധായകനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റുചെയ്യുമെന്ന് ഭീഷണിയുള്ളതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. പോലീസ് നിർദേശിക്കുംവിധം മൊഴിനൽകാൻ സമ്മർദമുണ്ടെന്നും അതിനുവേണ്ടി അറസ്റ്റിനുവരെ സാധ്യതയുണ്ടെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ സെറ്റിൽവെച്ച് നാദിർഷ പണം നൽകിയെന്ന പൾസർ സുനിയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുനിയുമായി പണമിടപാട് നടത്തിയിരുന്നോ എന്നന്വേഷിക്കാനാണ് നാദിർഷയെ രണ്ടാമതും ചോദ്യംചെയ്യാൻ പോലീസ് ഒരുങ്ങിയിരുന്നെങ്കിലും നെഞ്ചുവേദനയത്തുടർന്ന് അദ്ദേഹം സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. നാദിർഷ ആദ്യം നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറയുന്ന തീയതി സുനി തൊടുപുഴയിൽ ചെന്നിരുന്നെന്ന് ടവർ ലൊക്കേഷൻവഴി പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com